പത്തനംതിട്ട : മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ശില്പിയും ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്ത നേതാവുമായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ 135-ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ ഭരണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ മഹാത്മജിയോടും മറ്റ് നേതാക്കളോടും ഒപ്പം ധീരമായ സമരം നയിച്ച നെഹ്റു ഇന്ത്യയുടെ വികസനത്തിന് പ്രധാനമന്ത്രി എന്ന നിലയില്‍ അടിസ്ഥാന ശിലകള്‍ പാകുകയും പഞ്ചവത്സര പദ്ധതിയിലൂടെ വികസനത്തിലേക്ക് നയിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. നെഹ്റുവിന്‍റെ സ്മരണകള്‍ ജനമനസ്സുകളില്‍ ജ്വലിക്കുന്ന ഓര്‍മ്മയായി എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡി.സി.സി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, വൈസ് പ്രസിഡന്‍റുമാരായ വെട്ടൂര്‍ ജ്യോതിപ്രസാദ്, കെ.കെ. റോയിസണ്‍, ജനറല്‍ സെക്രട്ടറിമാരായ കാട്ടൂര്‍ അബ്ദുള്‍സലാം, കെ. ജാസിംകുട്ടി, സുനില്‍ എസ്. ലാല്‍, ജി. രഘുനാഥ് കുളനട, എം.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്‍റുമാരായ നാസര്‍ തോണ്ടമണ്ണില്‍, അനില്‍ കൊച്ചുമൂഴിക്കല്‍, ഡി.സി.സി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, ബിനു മൈലപ്ര, പോഷക സംഘടനാ നേതാക്കളായ നഹാസ് പത്തനംതിട്ട, സിബി മൈലപ്രാ, പി.കെ. ഇക്ബാല്‍, സി.കെ അര്‍ജുന്‍, സജി. കെ. സൈമണ്‍, വി.സി. ഗോപിനാഥപിള്ള, റജി വാര്യാപുരം, പ്രമോദ് താന്നിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.