പ്രേതപടങ്ങള്‍ മലയാളത്തില്‍ അനവധി ഉണ്ടെങ്കിലും 2008ല്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വിന്റര്‍ എന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയ്ക്ക് ഇന്നും ഫാന്‍സുണ്ട്. യൂട്യൂബിലും ടെലിവിഷനിലുമായി ഇപ്പോഴും ചിത്രം കാണുന്നവരുണ്ട്. ജയറാം, ഭാവന , ബേബി രഹ്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ദീപു കരുണാകരന്‍ സംവിധായകനായും അനില്‍ പനച്ചൂരാന്‍ ഗാനരചയിതാവായും അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു വിന്റര്‍. പിന്നീട് ക്രേസി ഗോപാലൻ, തേജാ ഭായ് ആന്‍ഡ് ഫാമിലി, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളും സംവിധാനം ചെയ്തു. പുതിയ കഥയായതിനാൽ ജയറാമും ഭാവനയും രണ്ടാം ഭാഗത്തില്‍ ഉണ്ടാകില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. ആഗസ്റ്റ് പതിനേഴിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് ദീപു പറഞ്ഞു. പൂർണ്ണമായും ഹൊറർ ചിത്രമായിരിക്കും. ദീപു കരുണാകരന്റെ നേതൃത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ശരത്ത് വിനായകാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സംഗീതം – മനു രമേശ്. ഛായാഗ്രഹണം – പ്രദീപ് നായർ ‘എഡിറ്റർ – അരുൺ തോമസ്. കലാസംവിധാനം -സാബുറാം, അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംജി ആന്റണി, ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ കൺട്രോളർ – ഹരി കാട്ടാക്കട, വാഴൂർ ജോസ്, ഫോട്ടോ – അജി മസ്ക്കറ്റ്, ദീപു കരുണാകരന്റെ ലെമൺ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച് പ്രിയദർശന്റെ സഹ സംവിധായകനായ വരുൺ.ജി. പണിക്കര്‍ സംവിധാനം ചെയ്യുന്ന ഞാൻ കണ്ടതാ സാറെ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇന്ദ്രജിത്തും അനശ്വര രാജനുമാണ് സിനിമയിലെ പ്രധാന താരങ്ങള്‍. മൂന്നാറിൽ തുടങ്ങിയ ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ജൂലൈ പതിനാറ് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033