തിരുവല്ല : ജെ സി ഐ തിരുവല്ലയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ജെ.സി.ഐ സോൺ 22 ൻ്റെ സോൺ കോൺഫറൻസിന് ഇന്ന് തുടക്കം കുറിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നുള്ള നൂറോളം ക്ലബുകളിലെ അംഗങ്ങൾ പങ്കെടുക്കും. ഇന്ന് പുതിയ ഭാരവാഹികളുടെ ഇലക്ഷനുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെ അഭിമുഖവും അവാർഡ് നിർണ്ണയവും നടക്കും. രണ്ടാം ദിവസമായ നവംമ്പർ 11 ന് കൊണ്ടൂർ ബാക്ക് വാട്ടർ റിസോർട്ടിൽ വെച്ച് അവാർഡ് ദാന ചടങ്ങ് ഉൾപ്പെടെയുള്ള മെഗാ ഈവൻ്റ് വിവിധ കലാപരിപാടിള്‍ എന്നിവ അരങ്ങേറും.
അവാർഡ് ദാന ചടങ്ങ് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സോൺ പ്രസിഡൻ്റ് ശ്യാംകുമാർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ചങ്ങനാശ്ശേരി എം എൽ എ അഡ്വ.ജോബ് മൈക്കിൾ, ജെ.സിഐ മുൻ നാഷണൽ പ്രസിഡൻറ് വാമൻ കുമാർ, എക്സിക്യുട്ടീവ് ഓഫീസർ സന്ദീപ് വിജയൻ, മുൻ സോൺ പ്രസിഡൻ്റ് അനിൽ എസ് ഉഴത്തിൽ, ജിൽസ് വർഗീസ്, അഡ്വ.അഭിലാഷ് ചന്ദ്രൻ, ടോം സി സെബാസ്റ്റ്യൻ, ജൂബിഏബ്രഹാം, രഞ്ചു സി മാത്യു എന്നിവർ പ്രസംഗിക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033