തിരുവനന്തപുരം : നിയമസഭയില്‍ 99 സീറ്റുകള്‍ നേടി കേരളത്തില്‍ മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് ശക്തരെന്ന് സ്വയം അവകാശപ്പെടുന്ന ഇടതുമുന്നണി, നിരവധി ഘടകക്ഷികള്‍ ഉണ്ടായിട്ടും കേവലം ഒരു മന്ത്രി മാത്രമുള്ള ജെഡിഎസിനെ എന്തിനാണ് ഭയപ്പെടുന്നതെന്നാണ് നിലവില്‍ രാഷ്‌ട്രീയ കേരളത്തില്‍ ഉയരുന്ന പ്രധാന ചോദ്യം. ദേശീയ നേതൃത്വം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ലയിച്ചിട്ടും ജനതാദള്‍ എസ് ഇപ്പോഴും കേരളത്തില്‍ ഇടതുമുന്നണിയിലും സര്‍ക്കാരിലും തുടരുകയാണ്. ഡിഐസിയുമായി ലയിച്ചതോടെ 16 വര്‍ഷം മുമ്പ് എന്‍സിപിയെ പുറത്താക്കാന്‍ കാണിച്ച ശുഷ്കാന്തി എന്തുകൊണ്ട് ജെഡിഎസിനെ പുറത്താക്കാന്‍ ഇടതുമുന്നണിയും പ്രത്യേകിച്ച് സിപിഎമ്മും കാണിക്കുന്നില്ല എന്ന സംശയവും ഉയരുന്നുണ്ട്. വിഷയത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും ഓടിയെത്തുന്ന കണ്‍വീനറും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമെല്ലാം ഈ വിഷയത്തില്‍ കടുത്ത മൗനമാണ് സ്വീകരിച്ചിരിക്കുന്നതും.
ബിജെപി എന്ന് പറയുന്നത് പോലും അപരാധമായ സിപിഎമ്മിന് ജെഡിഎസിനോട് എന്തുകൊണ്ട് ഈ മൃതസമീപനം എന്ന് വ്യക്തമാകേണ്ടതുണ്ട്. ജെഡിഎസിന് സിപിഎം താക്കീത് നല്‍കിയെന്ന വാര്‍ത്തകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് താക്കീതൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജെഡിഎസിന്‍റെ സമുന്നത നേതാവും മന്ത്രിയുമായ കെ കൃഷ്‌ണന്‍കുട്ടിയുടെ പ്രതികരണം. മാത്രമല്ല, പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നും വിഷയത്തില്‍ ശക്തമായ വിമര്‍ശനമുണ്ടായപ്പോള്‍ വീണ്ടും താക്കീത് നാടകവുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. കാരണം, നിലവില്‍ മുഖം രക്ഷിക്കേണ്ടതും പാര്‍ട്ടിയുടെ മാത്രം ആവശ്യമാണ്.
ദേശീയ തലത്തില്‍ ദേവഗൗഡ നേതൃത്വം നല്‍കുന്ന ജെഡിഎസിന്‍റെ എന്‍ഡിഎ പ്രവേശനം കഴിഞ്ഞ കുറേ മാസങ്ങളായുള്ള ചര്‍ച്ചയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസങ്ങളിലായാണ് ഇവര്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ എത്തുന്നത്. ഇതൊക്കെയായിട്ടും കേരളത്തില്‍ സിപിഎമ്മിനോ സിപിഐയ്‌ക്കോ യാതൊരുവിധ കുലുക്കവുമില്ല എന്നതാണ് സത്യം. കേരളത്തിലെ ജെഡിഎസ് ഇപ്പോഴും ദേവഗൗഡയുടെ നേതൃത്വത്തിന് കീഴിലാണ്. തങ്ങളുടെ നിലപാട് ഇതുവരെ വ്യക്തമാക്കാന്‍ ജെഡിഎസും തയ്യാറായിട്ടുമില്ല. ചോദ്യങ്ങള്‍ കനക്കുമ്പോള്‍ വരുന്ന ഒക്‌ടോബറിന് ചേരുന്ന സംസ്ഥാന കമ്മിറ്റി നിലപാട് പ്രഖ്യാപിക്കുമെന്നത് മാത്രമാണ് ഇവരുടെ മറുപടി.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിജെപി വിരുദ്ധര്‍ തങ്ങളെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ മൗനമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. മാത്രമല്ല കേരളത്തിലെ ജെഡിഎസ് നേതാക്കള്‍ക്ക് ബിജെപി ബന്ധം അംഗീകരിക്കാന്‍ സാധിക്കില്ല. അഥവ ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിച്ചാല്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പം കൂട്ടുകയില്ലെന്ന് മാത്രമല്ല, സംസ്ഥാനത്ത് പാര്‍ട്ടിയുടെ പതനം തന്നെയാവും സംഭവിക്കുക. കേരളത്തില്‍ വര്‍ഷങ്ങളായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന അവര്‍ക്ക് മന്ത്രിസ്ഥാനമുള്‍പ്പെടെ പല പദവികളുമുണ്ടെന്നിരിക്കെ കേരളത്തില്‍ അവര്‍ ഇടതുമുന്നണിയില്‍ തന്നെ തുടരാനാണ് സാധ്യതകള്‍ ഏറെയും. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളിലെ എല്‍ഡിഎഫിന്‍റേയും ജെഡിഎസിന്‍റെയും നീക്കം കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033