ബംഗളൂരു: മെയ് 10ന് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു ജെ.ഡി.എസ് എംഎല്‍എ കൂടി രാജിവെച്ചു. അര്‍സികെരെ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ ആയ കെ.എം ശിവലിംഗ ഗൗഡയാണ് പാര്‍ട്ടിവിട്ടത്. അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. ശിവലിംഗ ഗൗഡ നിയമസഭാ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെക്ക് രാജിക്കത്ത് കൈമാറി. ഹാസന്‍ ജില്ലയിലെ അര്‍സികെരെയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ ഗൗഡ ജെ.ഡി.എസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഏതാനും മാസങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നിയമസഭാംഗത്വം രാജിവെക്കുന്ന മൂന്നാമത്തെ ജെഡി(എസ്) എംഎല്‍എയാണ് അദ്ദേഹം.
ഹസന്‍ ജില്ലയിലെ അര്‍സികെരെ മണ്ഡലത്തില്‍നിന്ന് മൂന്നുതവണ എം.എല്‍.എ ആയിട്ടുള്ള നേതാവാണ് ശിവലിംഗ ഗൗഡ. താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഗൗഡ അടുത്തിടെ സൂചന നല്‍കിയിരുന്നു. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍സികെരെയില്‍നിന്ന് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് വിവരം.