Saturday, July 5, 2025 7:47 am

പകരക്കാരനെ കൊണ്ട് പരീക്ഷ എഴുതി : ജെ .ഇ.ഇ മെയിന്‍സ് ഒന്നാം റാങ്കുകാരനും പിതാവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെ.ഇ.ഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനേയും അച്ഛനേയും പോലീസ് അറസ്റ്റ് ചെയ്‌തു. അച്ഛനും മകനും ഉള്‍പ്പടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. നീല്‍ നക്ഷത്രദാസ്, നീലിന്റെ അച്ഛന്‍ ഡോ. ജ്യോതിര്‍മയി ദാസ് പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രവേശനപരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പരീക്ഷാര്‍ത്ഥി പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് ഗുവാഹത്തി പോലീസ് അറിയിച്ചു.

ഉത്തരക്കടലാസില്‍ പേരും റോള്‍നമ്പറും രേഖപ്പെടുത്താന്‍ മാത്രമാണ് നീല്‍ പരീക്ഷാകേന്ദ്രത്തിലെത്തിയത്. പിന്നീട് ആ ഉത്തരക്കടലാസില്‍ മറ്റൊരാള്‍ പരീക്ഷയെഴുതുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം വിപുലീകരിച്ചതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാവാനിടയില്ലെന്നും പോലീസ് പറയുന്നു. വലിയൊരു കണ്ണി തന്നെ ക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് വ്യക്തമാക്കിയ പോലീസ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ വിവരം അറിയിച്ചിട്ടുണ്ട്.

പരീക്ഷയില്‍ ഒന്നാമതെത്താന്‍ കൃത്രിമം കാണിച്ചതായി സൂചന നല്‍കുന്ന വാട്‌സാപ്പ് സന്ദേശവും ഫോണ്‍കോള്‍ റെക്കോര്‍ഡുകളും സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മിത്രദേവ് ശര്‍മ്മ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഗുവാഹത്തിയിലെ പരീക്ഷാകേന്ദ്രത്തിലെ ഇന്‍വിജിലേറ്റര്‍ ഉള്‍പ്പടെയുളള ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രാജ്യത്തെ പ്രധാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ 99.8 ശതമാനം മാര്‍ക്ക് നേടിയാണ് പരീക്ഷാര്‍ത്ഥിയായ നീല്‍ നക്ഷത്രദാസ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിംഗ് കോളേജുകളിലേക്കും ഐ.ഐ.ടികളിലേക്കുമുളള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ...

ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസിൽ അമർഷം

0
ന്യൂഡൽഹി: ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതിൽ...

ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കാസർഗോഡ്: ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു....