ന്യൂഡല്‍ഹി : കോവിഡ് പടരുന്നത് രൂക്ഷമാകുന്നതിനാല്‍ ജെ.ഇ.ഇ , നീറ്റ് പരീക്ഷകള്‍ മാറ്റി. മെഡിക്കല്‍ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 13 ലേക്കാണ് മാറ്റിയത്. ഈമാസം 26 ന് ആയിരുന്നു പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ജെ.ഇ.ഇ മെയിന്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെയും, ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27നും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷകള്‍ നിലവിലെ സാഹചര്യത്തില്‍ നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നീട്ടിവെയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.
കോവിഡ് പടരുന്നത് രൂക്ഷമാകുന്നു ; ജെ.ഇ.ഇ , നീറ്റ് പരീക്ഷകള്‍ മാറ്റി
RECENT NEWS
Advertisment