പത്തനംതിട്ട : ജെസ്‌നയുടെ തിരോധാനം നടന്നിട്ട് അഞ്ചു വര്‍ഷം ആകുമ്പോഴും അന്വേഷണം എങ്ങും എത്തിയില്ല. ഇപ്പോഴിതാ എട്ടു മാസത്തെ അന്വേഷണത്തിനുശേഷം സിബിഐയും ഓഫീസ് പൂട്ടി മടങ്ങി. മുക്കൂട്ടുതറ സന്തോഷ്‌കവല കുന്നത്ത് ജെയിംസിന്‍റെ മകളും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജ് ബികോം വിദ്യാര്‍ഥിനിയുമായിരുന്ന ജെസ്‌ന മരിയ ജെയിംസിനെ ഇരുപതാം വയസില്‍ 2018 മാര്‍ച്ച് 22ന് രാവിലെയാണു കാണാതായത്. മുണ്ടക്കയം പുഞ്ചവയലില്‍ പിതൃസഹോദരിയുടെ വീട്ടിലേക്കു പോകുന്നതായി പറഞ്ഞിറങ്ങിയ ജെസ്‌ന എരുമേലിയിലും തുടര്‍ന്നു മുണ്ടക്കയത്തും എത്തിയതായാണ് സൂചനകള്‍. പിന്നീട് ജെസ്‌നയെ കണ്ടവരില്ല. കാണാതായ അന്നു രാത്രി തന്നെ ജെയിംസ് വെച്ചൂച്ചിറ പോലീസില്‍ പരാതി നല്‍കി. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്‌ന കൈയില്‍ കരുതിയിട്ടില്ലായിരുന്നു. വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മൂന്നര കിലോമീറ്റര്‍ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെനിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയെന്നുമാണു പോലീസ് സൂചനകളുടെ അടിസ്ഥാനത്തില്‍ കരുതുന്നത്.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. ജെസ്‌നയുടെ ഫോണ്‍ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ നടത്തിയ അന്വേഷണത്തില്‍ പോലീസ് അന്വേഷണത്തേക്കാള്‍ മുന്നോട്ടുപോകുന്ന സൂചനകള്‍ ലഭിച്ചില്ല. ജീവിച്ചിരിപ്പുണ്ടോ എന്നതില്‍പോലും വ്യക്തമായ ഉത്തരമില്ലാതെയാണ് സിബിഐ മടങ്ങിയത്. ജെസ്‌നയെ മതം മാറ്റി വിദേശത്തേക്ക് കടത്തിയെന്നതുള്‍പ്പെടെ ഒട്ടേറെ കഥകള്‍ പ്രചരിച്ചിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033