Saturday, July 5, 2025 7:57 am

പറന്നുയരാൻ ജെറ്റ് എയർവേയസ് ; അനുമതി നൽകി ഡിജിസിഎ

For full experience, Download our mobile application:
Get it on Google Play

ദില്ലി : നീണ്ട ഇടവേളയ്ക്ക് ശേഷം വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സിന് അനുമതി നൽകി ഡിജിസിഎ. മൂന്ന് വർഷത്തിന് ശേഷം ആകാശത്തേക്ക് തിരിച്ചുവരുന്ന  ജെറ്റ് എയർവെയ്‌സിന്റെ പരീക്ഷണ പറക്കൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നിരുന്നു. രണ്ട് ഘട്ടങ്ങളായി നടത്തിയ പരീക്ഷണ പറക്കലിൽ വിജയിച്ചതോടു കൂടിയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ജെറ്റ് എയർവേസിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് അനുവദിച്ചത്.

ഒരിക്കൽ ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. 2019 ൽ നിലത്തിറക്കിയ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ ഇപ്പോൾ വീണ്ടും ഒരു ടേക്ക്ഓഫിനായി ഒരുങ്ങുകയാണ്. ഈ വർഷം ജൂലൈ-സെപ്റ്റംബർ മാസത്തോടെ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആണ് ജെറ്റ് എയർവേയ്‌സ് ലക്ഷ്യമിടുന്നത്.

2019 ഏപ്രിലിൽ, നരേഷ് ഗോയലിൻറെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയർവെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് സർവ്വീസുകൾ നിർത്തിവെച്ചത്. പിന്നീട് ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാനായി എത്തിഹാദ് ഉൾപ്പടെയുള്ള വിദേശ എയർവേയ്സുകൾ ചർച്ചകൾ നടത്തിയിരുന്നു. കടം കയറിയ കമ്പനി ഏറ്റെടുക്കാൻ ഒടുവിൽ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു.

ജലാൻറെ കമ്പനിയും കൽറോക്കും ചേർന്നുള്ള കൺസോർഷ്യമാകും ജെറ്റ് എയർവേസിനെ ഇനി നയിക്കുക. ഇരുപത്തിയൊമ്പതാം ജന്മദിനത്തിലാണ് ജെറ്റ് എയർവെയ്സിൻറെ ആദ്യ പരീക്ഷണ പറക്കൽ നടന്നത്. ഇരുപത് വിമാനങ്ങൾ ഉപയോഗിച്ചാവും ജെറ്റ് എയർവേയ്സിൻറെ രണ്ടാം വരവിൻറെ തുടക്കം എന്നാണ് സൂചന. സ്പൈസ് ജെറ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് വാടകയ്ക്ക് നല്‍കിയ വിമാനങ്ങൾ ജെറ്റ് ഏയർവേയ്സ് ഇതിനായി തിരിച്ചു വിളിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമ...

0
തൃശൂർ : ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ...

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ...

ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസിൽ അമർഷം

0
ന്യൂഡൽഹി: ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതിൽ...