Wednesday, May 14, 2025 2:30 am

അതിദാരിദ്ര സര്‍വേയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അടിസ്ഥാനരേഖകള്‍ ഉറപ്പാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  അതിദാരിദ്ര സര്‍വേയില്‍ ദരിദ്രരെന്ന് കണ്ടെത്തിയവര്‍ക്ക് അടിസ്ഥാന രേഖകളായ ആധാര്‍, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉറപ്പാക്കുന്നതിന് ഗൗരവമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ലയുടെ പ്രവര്‍ത്തനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുരോഗതി വരുത്തണം. ശുചിത്വ കൗണ്‍സില്‍ രൂപീകരിക്കാത്ത തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി കൗണ്‍സില്‍ രൂപികരിക്കുകയും ഗ്രാമപഞ്ചായത്തുകള്‍ ശുചിത്വ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മാലിന്യ ശേഖരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം പരമാവധി പ്രയോജനപ്പെടുത്തണം. ഹരിതകര്‍മസേന അംഗങ്ങള്‍ സജീവമല്ലാത്ത തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അംഗങ്ങളെ കണ്ടെത്തുന്നതിന് ജനപ്രതിനിധികള്‍ ഇടപെട്ട് പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

പദ്ധതി നിര്‍വഹണത്തിന് മൂന്ന് മാസം ബാക്കി നില്‍ക്കെ എക്‌സ്‌പെന്‍ഡീച്ചര്‍ വേഗത്തിലാക്കുന്നതിനായി ഗ്രാമ പഞ്ചായത്തുകള്‍ പ്രവര്‍ത്തിക്കണം. നിർമാണ പ്രോജക്ടുകളുടെ എസ്റ്റിമേറ്റ് തയാറാക്കലും സാങ്കേതിക അനുമതി നൽകലും ഡിസംബര്‍ 31 ന് മുമ്പ് പൂർത്തിയാക്കാൻ എഞ്ചിനിയറിംഗ് വിഭാഗം ശ്രദ്ധിക്കണമെന്ന് യോഗം പറഞ്ഞു.

ലൈഫ് ഭവനനിർമാണ പദ്ധതിയുടെ നിർവഹണത്തിന്റെ ഭാഗമായി വിഇഒമാരുടെ ചുമതലയിൽ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും സഹകരിച്ച് ഗുണഭോക്തൃ സംഗമം നടത്തുകയും നിർമാണത്തിന് കരാര്‍ വയ്ക്കുകയും വേണം. പുതിയ ലിസ്റ്റില്‍ നിന്ന് ഗുണഭോക്തക്കളെ എടുക്കാനും അവലോകന യോഗം തീരുമാനിച്ചു.
കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സത്വര നടപടി സ്വീകരിക്കണം. നെൽ കർഷകർക്ക് കൃഷി ചെലവ് നൽകാനുള്ള പദ്ധതിയുടെ തുക എത്രയും വേഗം കർഷകരുടെ അക്കൗണ്ടിലേക്ക് നൽകണം. പൂര്‍ത്തികരിച്ച പദ്ധതികളുടെ ബില്‍ മാറാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കൃഷി വകുപ്പിന് യോഗം നിര്‍ദേശം നല്‍കി. കൃഷി ഓഫീസര്‍മാര്‍ ഇല്ലാത്ത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുന്നുണ്ടെന്നും ഇവരുടെ ഒഴിവ് എത്രയും വേഗം നികത്തണമെന്നും യോഗം വിലയിരുത്തി.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിച്ച ഗ്രാമപഞ്ചായത്തുകള്‍ ഡിസംബര്‍ 22 ന് മുന്‍പായി പ്രേജക്ടുകള്‍ തയാറാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ബ്ലോക്കുതല അവലോകനം ചേരാനും യോഗം തീരുമാനിച്ചു. പട്ടികജാതി പട്ടികവര്‍ഗ ഉപപദ്ധതികള്‍, എബിസി, പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ തുടങ്ങിയവയുടെ പുരോഗതി അവലോകനയോഗം ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ജോര്‍ജ് , ഡിഡിപി കെ.ആര്‍ സുമേഷ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ , വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....