പാലാ : മുന്‍ മിസ്റ്റര്‍ കേരളയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പിടികിട്ടാപ്പുള്ളി ജിം ജോബി പാലായില്‍ അറസ്റ്റിലായി. ക്രിമിനല്‍ കേസ് പ്രതിയാകും മുന്‍പ് ജോബി രണ്ട് തവണ മിസ്റ്റർ കേരളയായി വിജയിച്ചിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. പാലാ സി.ഐ കെ.പി തോംസണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ എസ്.ഐ അഭിലാഷ് എം.ഡി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. സി.പി.ഒ മാരായ ഷെറിൻ മാത്യു സ്റ്റീഫൻ, ജോഷി മാത്യു, അജിത് ചെല്ലപ്പൻ, ഹരി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
മുന്‍ മിസ്റ്റര്‍ കേരളയും പിടികിട്ടാപ്പുള്ളിയുമായ ജിം ജോബി പാലായില്‍ അറസ്റ്റില്‍
RECENT NEWS
Advertisment