രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. 5ജി സേവനങ്ങൾ അതിവേഗം അവതരിപ്പിച്ച് മാറുന്ന കാലത്തിനൊപ്പം മികച്ച സേവനങ്ങൾ വരിക്കാർക്ക് നൽകാൻ ജിയോ പരിശ്രമിച്ച് വരുന്നു. വിവിധ വിഭാഗങ്ങളിലുള്ള ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ വിധത്തിലുള്ള നിരവധി പ്ലാനുകൾ ഇതിനകം അവതരിപ്പിച്ച് ജിയോ ഉപയോക്താക്കളെ കൈയിലെടുത്തുകഴിഞ്ഞു.
മറ്റ് കമ്പനികളെക്കാൾ മൂല്യമുള്ള മികച്ച പ്ലാനുകളും സേവനങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ ജിയോ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എയർടെൽ, വിഐ, ബിഎസ്എൻഎൽ തുടങ്ങിയ എതിരാളികളെക്കാൾ മുന്നിലെത്താൻ ജിയോയ്ക്ക് സാധിച്ചത് ഈ പ്ലാനുകളുടെ ആസൂത്രണത്തിലെ മികവുകൊണ്ടുകൂടിയാണ്. കൂടുതൽ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാരെ സ്വന്തമാക്കാൻ ഇപ്പോഴും ജിയോ നിരവധി പദ്ധതികൾ നടപ്പാക്കിവരുന്നു.
ഉപയോക്താക്കളെ ആകർഷിക്കാനായി ജിയോ അവതരിപ്പിച്ചിട്ടുള്ള സേവനങ്ങളിൽ ഒന്നാണ് ജിയോ ചോയ്‌സ് എന്ന ഫീച്ചർ. ഉപയോക്താക്കൾക്ക് അവർക്ക് ഇഷട്മുള്ള നമ്പർ തങ്ങളുടെ മൊബൈൽ നമ്പരിൽ ഉൾപ്പെടുത്താം എന്നതാണ് ഈ സൗകര്യത്തിന്റെ പ്രത്യേകത. എന്നാൽ സൗജന്യമായല്ല. 499 രൂപ ഫീസ് നൽകി മാത്രമാണ് ഇഷ്ടനമ്പറുള്ള ജിയോ സിം നേടാൻ സാധിക്കുക. ഒരു രസവുമില്ലാത്ത നമ്പർ ഉപയോഗിച്ച് മടുത്തവർക്കും നമ്പറുകളുടെ ഭാഗ്യത്തിൽ വിശ്വസിക്കുന്നവർക്കും സ്വന്തം നമ്പർ ഒരു ഫാൻസി നമ്പർ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കുമൊക്കെ ജിയോയുടെ ചോയ്സ് നമ്പർ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ തങ്ങളോടൊപ്പം കൊണ്ടുനടക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ അവരുടെ ജന്മദിനം തങ്ങളുടെ മൊബൈൽ നമ്പരായി തെരഞ്ഞെടുക്കാനും ഈ ഫീച്ചർ അവസരമൊരുക്കുന്നു.
ജിയോ ചോയ്സ് ഫീച്ചർ ഉപയോഗിച്ച് ഒരു മൊബൈൽ നമ്പരിന്റെ അവസാന നാല് അക്കം മുതൽ ആറ് അക്കം വരെ തെരഞ്ഞെടുക്കാൻ സാധിക്കും എന്നാണ് ജിയോ പറയുന്നത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് നമ്പരുകൾ ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ആവശ്യമുള്ളവർ മാത്രം ജിയോ ചോയ്സ് ഫീച്ചർ ഉപയോഗിച്ച് ഇഷ്ടനമ്പർ തെരഞ്ഞെടുത്താൽ മതി. ജനനത്തീയതിയോ, വണ്ടിയുടെ അതേ നമ്പരോ, ഭാഗ്യനമ്പരോ ഒക്കെ ജിയോ ചോയ്സ് ഫീച്ചർ ഉപയോഗിച്ച് സ്വന്തമാക്കാം.
ഉദാഹരണത്തിന് നമ്മുടെയോ, നമ്മുടെ പ്രിയപ്പെട്ടവരുടെയോ ജന്മദിനം 1-1-1990 ആണെന്ന് കരുതുക. നമ്മുടെ ജിയോ മൊബൈൽ നമ്പറായി ഇത് ചേർക്കണമെങ്കിൽ, ജിയോ ചോയ്‌സ് സൗകര്യത്തിന് കീഴിൽ മൊബൈൽ നമ്പറിന്റെ അവസാന 6 അക്കങ്ങൾ 111990 ആയി തിരഞ്ഞെടുക്കാം. ജനനത്തീയതി മാത്രമല്ല, ഏത് നമ്പരും ഇത്തരത്തിൽ തെരഞ്ഞെടുക്കാം. സ്വന്തം നമ്പർ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നേടിയതാണ് എന്ന സംതൃപ്തി ഈ ഫീച്ചർ ഉപയോക്താക്കൾക്ക് നൽകുന്നു. ഈ ഫീച്ചർ സംബന്ധിച്ച വിശദമായ വിവരങ്ങൾ ജിയോ ആപ്പിലും ജിയോ വെബ്സൈറ്റിലും ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഇത് പരിശോധിക്കാവുന്നതാണ്.
ജിയോ ചോയ്സ് നമ്പർ ഈസിയായി തെരഞ്ഞെടുക്കാനുള്ള ഘട്ടങ്ങൾ: ഠ ജിയോ ചോയ്സ് നമ്പർ വെബ്സൈറ്റ് സന്ദർശിക്കുക, അല്ലെങ്കിൽ സ്മാർട്ട്ഫോണിൽ My Jio ആപ്പ് തുറക്കുക. വെബ്സൈറ്റ് ഉപയോഗിക്കുകയാണെങ്കിൽ, ചോയ്സ് നമ്പർ വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ സെർച്ച് ബാറിൽ “ചോയ്‌സ് നമ്പർ” എന്ന് സെർച്ച് ചെയ്യുക. തുടർന്ന് ജിയോ പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് നമ്പറിനായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അവസാന 4 മുതൽ 6 അക്കങ്ങൾ നൽകുക. തുടർന്ന് ലഭ്യമാകുന്ന പട്ടികയിൽ നിന്ന് ഇഷ്ടമുള്ള നമ്പർ തെരഞ്ഞെടുക്കുക. ശേഷം പേയ്‌മെന്റ് വിഭാഗത്തിലേക്ക് പോകുക. 499 രൂപയാണ് ഇതിന് ഫീസ് അടയ്ക്കേണ്ടത്. പേയ്‌മെന്റ് വിജയിച്ചാൽ 24 മണിക്കൂറിനുള്ളിൽ പുതിയ ജിയോ ചോയ്സ് നമ്പർ ആക്ടീവാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033