ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പനായ റിലയൻസ് ജിയോ തങ്ങളുടെ ഫിക്സഡ് വയർലെസ് ആക്‌സസ് (എഫ്‌ഡബ്ല്യുഎ) ഡിവൈസ് ആയ ജിയോ എയർഫൈബർ വിപണിവിലയെക്കാൾ 20 ശതമാനം ഡിസ്കൗണ്ടിൽ ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഉടൻ നടക്കുന്ന റിലയൻസ് വാർഷിക ജനറൽ മീറ്റിങ്ങിൽ ഈ ഡിവൈസ് അവതരിപ്പിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജിയോയുടെ കഴിഞ്ഞ വാർഷിക യോഗത്തിലാണ് ജിയോ എയർഫൈബർ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. തുടർന്ന് ഈ ഡിവൈസിനായുള്ള പ്രവർത്തനത്തിലായിരുന്നു ജിയോ. തങ്ങളുടെ 5ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് ജിയോ എയർഫൈബർ സേവനവും ആരംഭിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു ജിയോ. എന്നാൽ ജിയോയെപ്പോലും കടത്തിവെട്ടിക്കൊണ്ട് അടുത്തിടെ എയർടെൽ തങ്ങളുടെ എക്സ്ട്രീം എയർഫൈബർ പുറത്തിറക്കി.
5ജി വ്യാപനത്തിൽ കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന ജിയോയും എയർടെലും 5ജി പിന്തുണയോടെ എത്തുന്ന ഫിക്സഡ് വയർലെസ് ആക്‌സസ് ഡിവൈസുകളുടെ കാര്യത്തിലും അത് പിന്തുടരുന്നു എന്ന് വേണം കരുതാൻ. ഇതിനകം തന്നെ എയർടെൽ തങ്ങളുടെ എഫ്ഡബ്ലുഎ ഡിവൈസ് പുറത്തിറക്കിയെങ്കിലും ആ നീക്കത്തെ മറികടക്കാൻ 20 ശതമാനം ഡിസ്കൗണ്ട് വിലയിലാകും ജിയോ എയർഫൈബർ ലോഞ്ച് ചെയ്യുക. എയർടെൽ തങ്ങളുടെ എക്സ്ട്രീം എയർഫൈബർ ഡിവൈസ് 2,500 രൂപ വിലയിലാണ് അവതരിപ്പിച്ചത്. ഇതോടൊപ്പം 4,435 രൂപയുടെ 6 മാസത്തെ പ്ലാനും അവതരിപ്പിച്ചു. ഇതിനെ കടത്തിവെട്ടുന്ന നീക്കം ജിയോയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് എക്ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വൻ ഓഫറുകളോടെ പ്ലാനുകളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ച് വിപണിപിടിക്കുന്ന തന്ത്രമാണ് ജിയോ കാലാകാലമായി ചെയ്തുവരുന്നത്. ഇവിടെയും അതുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഈ വർഷം ആദ്യം ജിയോ ഒരു 5ജി പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷം തങ്ങളുടെ 5ജി സേവനത്തിൽനിന്ന് വരുമാനം ഉണ്ടാക്കുന്ന വിധത്തിൽ ജിയോ നടത്തുന്ന ആദ്യ നീക്കമാണ് ജിയോ എയർഫൈബർ. ഇതിനോടകം 5ജി വ്യാപനം നടത്തിയ ചില നഗരങ്ങളിൽ ജിയോ പുതിയ എയർഫൈബർ ഡിവൈസ് പരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. പരമ്പരാഗത ബ്രോഡ്ബാൻഡ് സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ 5ജി പിന്തുണയിൽ എത്തുന്ന എയർഫൈബർ കണക്ഷനുകൾക്ക് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും ജിയോയുടെ ഈ ഡിവൈസ്. ജിയോ എഫ്ഡബ്ലുഎ ഡിവൈസ് കാരിയർ അഗ്രഗേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുക. അത് വ്യത്യസ്‌ത 5G എയർവേവുകൾ ഉപയോഗിച്ച് ഒരു “ഡാറ്റ പാത്ത്‌വേ” സൃഷ്‌ടിക്കും. വ്യത്യസ്‌ത 5G എയർവേവുകൾ ജിയോ എയർഫൈബർ ഉപയോഗിക്കും. സ്പെക്ട്രം ലേലത്തിൽ 700 MHz, 3300 MHz, 26GHz. 26 GHz ബാൻഡുകൾ ജിയോ സ്വന്തമാക്കിയിരുന്നു. ജിയോയുടെ ഹോം ബ്രോഡ്‌ബാൻഡ് ബിസിനസ് വൻ രീതിയിൽ വളർത്താൻ ജിയോ എയർഫൈബർ സഹായിക്കും എന്നാണ് കമ്പനി കരുതുന്നത്.
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ബ്രോഡ്ബാൻഡ് കണക്ഷനുകൾ വ്യാപിപ്പിക്കാൻ വെല്ലുവിളികളുണ്ട്. എന്നാൽ ഫിക്സഡ് വയർലെസ് ആക്‌സസ് ഡിവൈസുകൾ വഴിയുള്ള ഇന്റർനെറ്റ് സേവനത്തിന് അത്തരം പരിമിതികളില്ല. അതിനാൽത്തന്നെ ഈ 5ജി സേവനം ഉപയോഗിച്ച് വൻ വരുമാനം കൊയ്യാമെന്ന് ജിയോ കണക്കുകൂട്ടുന്നു. ജിയോയുടെ എതിരാളിയായ എയർടെൽ നിലവിൽ മുംബൈ, ഡൽഹി എന്നീ രണ്ട് നഗരങ്ങളിൽ മാത്രമാണ് എയർഫൈബർ സേവനം ആരംഭിച്ചിരിക്കുന്നത്. എയർഫൈബർ ഉപയോഗിച്ച്, വീടോ ഓഫീസോ ഗിഗാബിറ്റ് സ്പീഡ് ഇന്റർനെറ്റിലേക്ക് വേഗത്തിൽ ബന്ധിപ്പിക്കാം. ആദ്യം കളത്തിലെത്തിയ എതിരാളിയെ മറികടന്ന് വിപണിയിൽ ആധിപത്യം നേടാൻ ജിയോ ഡിവൈസ് വിലയിൽ ഡിസ്കൗണ്ട് നൽകുകയോ, നിശ്ചിത കാലയളവിലേക്ക് സൗജന്യ ട്രയൽ വാഗ്ദാനം ചെയ്യുകയോ ചെയ്തേക്കാം എന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033