കോഴഞ്ചേരി : കോഴഞ്ചേരി പുഷ്പമേളയുടെ ഉദ്ഘാടന ദിനത്തിന് നിറപ്പകിട്ടാർന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരന്‍ ഡോ. ജിതേഷ്ജി അവതരിപ്പിച്ച ‘വരയരങ്ങ് : വരവേഗവിസ്മയം ‘ റാപ് ടൂൺ സ്റ്റേജ് ത്രില്ലർ മെഗാ ഷോ കാണികൾക്ക് ഉത്സവമായി. റാപ് സംഗീതം ‘ട്രെൻഡി’ ആയതു പോലെ ചിത്രകലയിൽ ‘റാപ് ടൂൺ’ സ്റ്റേജ് ഷോ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ ഇന്ത്യൻ പെർഫോമിംഗ് ചിത്രകാരനാണ് പത്തനംതിട്ട ജില്ലക്കാരനായ ജിതേഷ്ജി. വരയുടെ ഇടിമിന്നൽ വേഗത്തുടി ഡി. ജെ സംഗീതത്തിന്റെയും സിനിമാറ്റിക് ഡാൻസ് സ്റ്റെപ്പിന്റെയും മാസ്മരിക ചടുലതാളലഹരിയിൽ ചാലിച്ച് ശബ്ദ_ പ്രകാശവിന്യാസത്തിൽ വരവേഗവിസ്മയമൊരുക്കുന്നതാണ് ‘ജീഷോ’ എന്ന് അന്താരാഷ്ട്രതലത്തിൽ ബ്രാൻഡ് ചെയ്യപ്പെട്ട ജിതേഷ്ജിയുടെ ‘റാപ്പ് ടൂൺ’ സ്റ്റേജ് ത്രില്ലറിന്റെ സിഗ്നേച്ചർ സ്റ്റൈൽ. ഇടിമിന്നൽ വേഗതയിൽ സ്റ്റൈൽ മന്നൻ രജനി, പുലിവേഗത്തിൽ ചിന്നദളപതി വിജയ്, കെ ജി എഫ് നായകൻ റോക്കി ഭായി, ഫഹദ് ഫാസിൽ, മാർക്കോയിലെ ഉണ്ണി മുകുന്ദൻ, മെസ്സിയും ക്രിസ്ട്ട്യാനോ റൊണാൾഡോയുമടക്കമുള്ള ഡസൻ കണക്കിന് സെലിബ്രിറ്റികളെ ജിതേഷ്ജി ഡി. ജെ മ്യൂസിക്കിന്റെയും സിനിമാറ്റിക് ഡാൻസ് സ്റ്റെപ്പുകളുടെയും അകമ്പടിയോടെ മാസ്മരിക വേഗതയിൽ അരങ്ങിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്ക് നവ്യാനുഭൂതിയായി.
10 മിനിറ്റിൽ 100 ചിത്രം വരച്ച് വേഗവരയിൽ ലോക റെക്കൊഡ് സൃഷ്ടിച്ച മലയാളിയാണ് ജിതേഷ്ജി.
200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ ആദ്യ മലയാളിയെന്ന റെക്കോർഡും ഈ പത്തനംതിട്ട ജില്ലക്കാരന്റെ പേരിലാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033