Saturday, April 19, 2025 1:21 pm

ആർ എസ് എസ് ബന്ധമുളള ജേണലിസം കോളേജിന് ജെ എൻയു അംഗീകാരം : മാനദണ്ഡങ്ങൾ അട്ടിമറിച്ച നടപടി പ്രതിഷേധാർഹം – എസ് ഡി പി ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആര്‍.എസ്.എസ് ബന്ധമുള്ള കോഴിക്കോട്ടെ ജേണലിസം കോളേജിന് ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെ.എന്‍.യു) ഗവേഷണ സ്ഥാപനമെന്ന അംഗീകാരം നൽകിയ നടപടി പ്രതിഷേധാർഹമാണെന്നും ഉടൻ പിൻവലിക്കണമെന്നും എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. ആര്‍.എസ്.എസിന്റെ മുഖവാരികയായ കേസരിയുടെ ആസ്ഥാനമായ കോഴിക്കോട് ചാലപ്പുറത്തെ കേസരി ഭവനിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നതും കോളേജിന്റെ തലപ്പത്തുള്ളത് സംഘ്പരിവാര അനുഭാവിയാണെന്നുമുള്ളതാണോ അംഗീകാരത്തിനുള്ള മാനദണ്ഡമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.

കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ
ജെ.എന്‍.യുവിന്റെ അംഗീകാരമുള്ള 23 ഗവേഷണ സ്ഥാപനങ്ങളാണുള്ളത്. ഇവയോടൊപ്പം അംഗീകാരത്തിന് അർഹത നേടാൻ എന്ത് യോഗ്യതയാണ് ആർ എസ് എസ് ബന്ധമുള്ള ഈ സ്ഥാപനത്തിനുള്ളത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പോലും ഇവിടെയില്ല. യാതൊരു മാനദണ്ഡവും നോക്കാതെ സംഘപരിവാര ബന്ധം മാത്രം നോക്കി ഉന്നതമായ അംഗീകാരങ്ങൾ നൽകുന്നത് നിലവാരത്തെ തന്നെ തകർക്കുന്നതാണെന്നും നടപടി ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏപ്രിൽ 19 – ലോക കരൾ ദിനം ; രോഗ ലക്ഷണങ്ങളും ചികിത്സയും

0
ഏപ്രിൽ 19 ലോക കരൾ ദിനം. എല്ലാവർഷവും കരൾ ദിനത്തോടനുബന്ധിച്ച് നിരവധി...

അന്തരിച്ച അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകന്‍ റിക്കി റായ്ക്ക് വെടിയേറ്റു

0
രാമനഗര: അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കര്‍ണാടകയുടെ...

ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയവരില്‍ 50 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളെന്ന് റിപ്പോർട്ട്

0
വാഷിങ്ടൺ: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയ നിരവധി വിദ്യാര്‍ഥികളില്‍ പകുതിയിലധികവും...

മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഷഡാധാരപ്രതിഷ്ഠ 25-ന്

0
മുക്കൂട്ടുതറ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിൽ പുതുക്കിനിർമിക്കുന്നതിന്റെ ഭാഗമായി...