കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കാത്തലിക് ഫോറം നേതാവ് ബിനു പി ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയില്‍ ചാക്കോയെ പാലാരിവട്ടം പോലീസാണ് അറസ്റ്റ് ചെയ്‍തത്. ഇയാള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്
കാത്തലിക് ഫോറം നേതാവും ചാനല്‍ ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യവുമായിരുന്ന ബിനു പി ചാക്കോ ഇതിന് മുമ്പും ഇത്തരം കേസുകളില്‍ പ്രതി ആയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നുവരുന്നതായും പാലാരിവട്ടം പോലീസ് വ്യക്തമാക്കി.