Friday, July 4, 2025 10:10 am

തൊഴിലില്ലാത്തവര്‍ക്ക് സ്വയം തൊഴിലിന് വായ്പയുമായി സംസ്ഥാന സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൊഴിലില്ലാത്തവര്‍ക്ക് സ്വയം തൊഴിലിന് വായ്പയുമായി സംസ്ഥാന സര്‍ക്കാര്‍. ഇപ്പോല്‍ 50 വയസ് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് സ്വയം തൊഴിലിന് വായ്പ നല്‍കുകയാണ് സര്‍ക്കാര്‍. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50 നും 65 ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കായാണ് പദ്ധതി. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച സ്വയംതൊഴില്‍ പദ്ധതിയിലേക്ക് (നവജീവന്‍) അപേക്ഷിക്കാനാകും.

ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 50000 രൂപയാണ് വായ്പാ തുക. 25 ശതമാനം സബ്സിഡി ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിലവില്‍ രജിസ്ട്രേഷന്‍ പുതുക്കി വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണം. മൂന്ന് വര്‍ഷമാണ് വായ്പ തിരിച്ചടവിന്റെ കാലാവധി. സ്വയംതൊഴില്‍ വായ്പാ സഹായപദ്ധതിക്ക് പുറമേ മുതിര്‍ന്ന പൗരന്മാരുടെ വിജ്ഞാനവും പ്രവൃത്തിപരിചയവും ഡേറ്റാ ബാങ്കില്‍ സൂക്ഷിക്കാനും ആലോചനയുണ്ട്.

വായ്പാ തുക ദേശസാത്കൃത, ഷെഡ്യൂള്‍ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, കെ.എസ്.എഫ്.ഇ. മറ്റ് പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങള്‍ വഴിയാണ് കിട്ടുന്നത്. അപേക്ഷകര്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മാര്‍ച്ച്‌ 31-നകം അര്‍ഹരായ അപേക്ഷകരെ കണ്ടെത്തി പദ്ധതിക്ക് തുടക്കമിടാനാണ് തൊഴില്‍ വകുപ്പ് ഉദ്ദേശിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ പഠനോപകരണ വിതരണം നടന്നു

0
കിഴക്കുപുറം : കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ കെ.ഇ.ഐ.ഇ.സിയുടെ നേതൃത്വത്തിൽ നടന്ന...

ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ നവനീതിനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം

0
കോട്ടയം: ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ...

ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള സിപിഎം പ്രവർത്തകരുടെ എഫ്ബി പോസ്റ്റുകൾ പാർട്ടി പരിശോധിക്കും ;...

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള പ്രവർത്തകരുടെ എഫ്ബി...

കോഴിക്കോട് വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

0
കോഴിക്കോട് : കോഴിക്കോട്ടെ വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. കുഴികൾ...