Tuesday, April 1, 2025 5:27 pm

ജോലി ഒഴിവുകള്‍ – അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ 8 വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം
പത്തനംതിട്ട ഇലന്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ 2021-22 വര്‍ഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിലേക്കുള്ള അഭിമുഖം ഈ മാസം 22 ന് രാവിലേയും സംസ്‌കൃതം, ഹിന്ദി വിഷയങ്ങളിലേക്കുള്ള അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും സുവോളജി, കോമേഴ്‌സ് വിഷയങ്ങളിലേക്കുള്ള അഭിമുഖം ഈ മാസം 24 ന് രാവിലെയും മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിലേക്കുള്ള അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും നടത്തും.

കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496979817 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കരാര്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു വനിതകളില്‍ നിന്നും വിവിധ തസ്തികകളിലേക്കു കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

കേസ് വര്‍ക്കര്‍:- സ്ത്രീകള്‍ മാത്രം (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം-2. പ്രായ പരിധി 25-45. ഹോണറേറിയം -15,000 രൂപ. യോഗ്യത :- സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം).

ഐ.ടി സ്റ്റാഫ്:– സ്ത്രീകള്‍ മാത്രം(24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി 23-45. ഹോണറേറിയം-12,000 രൂപ. യോഗ്യത :- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ ബിരുദം (ഡാറ്റാ മാനേജ്‌മെന്റ്, ഡെസ്‌ക് ടോപ്പ് പ്രോസസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം).

സെക്യൂരിറ്റി:– സ്ത്രീകള്‍ മാത്രം. ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി 35-50. ഹോണറേറിയം – 8,000 രൂപ. യോഗ്യത: – എഴുത്തും വായനയും അറിയണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍.

മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍:– സ്ത്രീകള്‍ മാത്രം. (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -2. പ്രായ പരിധി 25-45. ഹോണറേറിയം – 8,000 രൂപ. പ്രവൃത്തി സമയം 24 മണിക്കൂര്‍ (ഷിഫ്റ്റ് അടിസ്ഥാനത്തില്‍). യോഗ്യത:- എഴുത്തും വായനയും അറിയണം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നിവയിലുള്ള പ്രവൃത്തി പരിചയം (3 വര്‍ഷം).
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:– വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഉള്‍പ്പടെ അപേക്ഷ ജൂണ്‍ 30-നു വൈകുന്നേരം അഞ്ചിനകം കോളേജ് റോഡില്‍, ഡോക്ടേഴ്‌സ് ലെയ്‌നില്‍, കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281999053, 0468 2329053.

സ്‌കോള്‍-ഡി.സി.എ കോഴ്‌സ് ആറാം ബാച്ച് സമ്പര്‍ക്ക ക്ലാസ് സംഘാടനം
സ്‌കോള്‍ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡി.സി.എ) കോഴ്‌സ് ആറാം ബാച്ചില്‍ നിയമപ്രകാരം അലോട്ട്‌മെന്റ് പൂര്‍ത്തിയായ വിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസിന്റെ ആദ്യഘട്ട തിയറി ക്ലാസുകള്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് ഈ മാസം 21 മുതല്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു. പഠനകേന്ദ്രങ്ങളുടെ സൗകര്യാര്‍ത്ഥം തീയതിയില്‍ മാറ്റം വരുത്താം.
ഈ കോഴ്‌സിന് ഫീസ് ഒടുക്കി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സ്‌കോള്‍ കേരള വെബ് സൈറ്റായ www.scolekerala.org ല്‍ സ്റ്റുഡന്റ് ലോഗിന്‍ മുഖേന യൂസര്‍ നെയിം, പാസ് വേര്‍ഡ് ഉപയോഗിച്ച് അഡ്മിഷന്‍ കാര്‍ഡ് പ്രിന്റ് എടുത്ത ശേഷം, അവരവര്‍ക്ക് അനുവദിച്ച പഠന കേന്ദ്രം മുഖേന സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കണം. വിശദാംശങ്ങള്‍ക്ക് സ്‌കോള്‍ കേരള വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജില്ലാ ഓഫീസര്‍ ഇന്‍ ചാര്‍ജുമാമാരുടെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാം.

ആയുര്‍വേദ ഫാര്‍മസിസ്റ്റ്; കൂടിക്കാഴ്ച 22ന്
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് പ്രതിദിനം 765 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കേരള സര്‍ക്കാരിന്റെ (ഡിഎഎംഇ) ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് പാസായവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 22ന് രാവിലെ 11ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അറിയാം. ഫോണ്‍: 0468 2324337

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈദരാബാദിൽ ജർമ്മൻ യുവതിയെ പീഡിപ്പിച്ച് ക്യാബ് ഡ്രൈവർ ; പ്രതിക്കായി തിരച്ചിൽ ഊർജിതം

0
ഹൈദരാബാദ്: വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ജർമ്മൻ യുവതിയെ ക്യാബ് ഡ്രൈവർ പീഡിപ്പിച്ചു. പഹാഡിഷരീഫ്...

ഗോവ ലെജിസ്ലേറ്റേഴ്സ് ഫോറം അംഗങ്ങള്‍ സ്പീക്കറെ സന്ദര്‍ശിച്ചു

0
തിരുവനന്തപുരം: കേരളത്തിലെത്തിയ ഗോവ ലെജിസ്ലേറ്റേഴ്സ് ഫോറം അംഗങ്ങള്‍ കേരള നിയമസഭാ സ്പീക്കര്‍...

 കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു

0
കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ്...

ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി ; ആർ.ചന്ദ്രശേഖരൻ പ്രസ്താവന പുറത്തിറക്കി

0
തിരുവനന്തപുരം: ആശാ സമരത്തിന് ഒടുവിൽ ഐഎൻടിയുസിയുടെ പിന്തുണ. പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന...