ഡൽഹി: ഇനി ഇന്ത്യയുടെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകില്ല എന്ന സൂചനകളാണ് രാജ് നാഥ് സിങ് നൽകിയതെന്ന് ജോൺ ബ്രിട്ടാസ് എം പി. സർവ്വകക്ഷി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം എന്ന് ആവശ്യപ്പെട്ടു. ഇന്ത്യയുടെ 5 ഫൈറ്റർ വിമാനം പാകിസ്ഥാൻ വെടിവെച്ച് വീഴ്ത്തി എന്ന വാർത്ത പാശ്ചാത്യ മാധ്യമങ്ങളിൽ വലിയ പ്രചാരണം നൽകുന്നു. ഇതിലെ സത്യാവസ്ഥ കേന്ദ്രസർക്കാർ പറയണമെന്ന് അഭിപ്രായമുയർന്നു. മൗലാന അസറിനെകുറിച്ചുള്ള ചോദ്യം പ്രത്യേകം ഉന്നയിച്ചു. 1999 ൽ അന്നത്തെ NDA സർക്കാർ വിട്ടയച്ച ആളാണ് ഇയാൾ. ആ ഭീകരനാണ് ഇപ്പോഴും അതിർത്തിയിൽ നിന്നുള്ള ഭീകര പ്രവർത്തനങ്ങളിൽ ചർച്ചയാകുന്ന വ്യക്തി.
മൗലാന അസറിനെ ഇന്ത്യയ്ക്ക് വിട്ടു കിട്ടാനുള്ള എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ എന്ന് ചോദ്യം ഉന്നയിച്ചു. ഈ വിഷയത്തിലും, മൗലാന അസറുമായി ബന്ധപ്പെട്ട വിഷയത്തിലും കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ഉണ്ടായില്ല. മോദി എന്തിനാണ് പ്രതിപക്ഷത്തെ ഭയക്കുന്നതെന്ന് ചോദ്യമുയർന്നു. കൊടും ഭീകരൻ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടു എന്നാണ് ലഭിച്ച വിവരമെന്നു കേന്ദ്രം സർവ്വകക്ഷി യോഗത്തിൽ പറഞ്ഞു. എന്നാൽ ഈ കണക്ക് പൂർണമല്ല. ജമ്മു കശ്മീർ ജനതയെ കൂടെ നിർത്തണം. അതിനായി ഒരു സംഘത്തെ ജമ്മു കാശ്മീരിലേക്ക് അയക്കണമെന്നും ജോൺ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.