പത്തനംതിട്ട: കെ.പി.സി.സി നടത്തുന്ന വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ധനശേഖരണ സമാഹരണാർത്ഥം ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സാഹിതി തീയറ്റേഴ്സ് അവതരിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുച്ചീട്ടുകളിക്കാരൻ എന്ന നാടകം പ്രദർശിപ്പിച്ചു. പാസ് മുഖേന പ്രവേശനം ഏർപ്പെടുത്തിയാണ് ധനശേഖരണം നടത്തിയത്. ഹേമന്ത് കുമാർ രചനയും രാജേഷ് ഇരുളം സംവിധാനവും ചെയ്തിരിക്കുന്ന നാടകം സി.ആർ മഹേഷ് എംഎൽഎയാണ് നിർമ്മിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. ലിനു മാത്യു മള്ളത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് നഹാസ് പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി. മുൻ എം എൽ എമാലേത്ത് സരളാദേവി ഡിസിസി ഭാരവാഹികളായ കെ ജാസിംകുട്ടി, റോജിപോൾ ഡാനിയൽ, ബാബുജി ഈശോ, റോഷൻനായർ, ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യു സാം, സംസ്ഥാന ജനറൽ സെക്രട്ടറി മനോഷ് ഇലന്തൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെനീസ് മുഹമ്മദ്, എസ് അഫ്സൽ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് സലീൽ സാലി, ജിബിൻ ചിറക്കടവിൽ, സുനിൽ യമുന, ബിജു മലയിൽ, സുധീഷ് സിപി അസ്‌ലം കെ അനൂപ്, ഉമ്മർഖാൻ, സിനു എബ്രഹാം, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സിറാജുദ്ദീൻ റ്റിജോ സാമുവൽ, സോമൻനായർ, ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ, നാസിം കുമ്മണ്ണൂർ, അബ്ദുൽ കലാം ആസാദ്, ഫാത്തിമാ, സുസ്മിത കുമ്പഴ തുടങ്ങി പ്രമുഖർ നാടക പ്രദർശനം കാണാനെത്തി.