മലയാളത്തിന്റെ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങുകയു മറ്റ് ഭാഷായിൽ അരങ്ങേറ്റം കുറിയ്‌ക്കുകയും ചെയ്ത സംയുക്ത നായികയായ തെലുങ്ക് ചിത്രം ‘വിരൂപാക്ഷ’ വമ്പൻ ഹിറ്റ്. ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത് തെലുങ്ക് നടൻ സായ് ധരം തേജാണ്. ചിത്രം ആറ് ദിവസംകൊണ്ട് 59 കോടി ക്ലബിൽ കയറിയിരിക്കുകയാണ്. കാർത്തിക് ദാന്തു ആണ് ‘വിരൂപാക്ഷ’ സംവിധാനം ചെയ്തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമാണ് വിരൂപാക്ഷ. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലും വിരൂപാക്ഷ എത്തും. അജയ്, സായ് ചന്ദ്, ബ്രഹ്‌മജി, രാജീവ് കനകല, സുനിൽ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ബിവിഎസ്എൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ‘വിരൂപാക്ഷ’യുടെ നിർമാതാക്കൾ.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ അശോക ബന്ദ്രെഡ്ഡി. ശ്രീനാഗേന്ദ്ര, പിആർഒ വംശി, മാധുരി മധു, കളറിസ്റ്റ് വിവേക് ആനന്ദ് എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്. സംയുക്ത നായികയായി മലയാളത്തിൽ ഒടുവിലായി ഇറങ്ങിയത് ‘ബൂമറാംഗ്’എന്ന ചിത്രമാണ്. മനു സുധാകരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ആയിരുന്നു നായകൻ. തമിഴിൽ ധനുഷ് നായകനായ ചിത്രം’വാത്തി’യിലും സംയുക്ത നായികാ വേഷത്തിലെത്തിയിട്ടുണ്ട്.