വീടുവെക്കാനും വാങ്ങാനുമൊക്കെ ഭവന വായ്പകളെ ആശ്രയിക്കേണ്ടി വരുന്നവർ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് എങ്ങനെ കുറക്കാനാകും എന്ന് ചിന്തിക്കുന്നവരാണ്. ഒരു ലോണിന് അപേക്ഷ നൽകുമ്പോൾ ജോയിന്റ് അപേക്ഷകൾ നൽകുകയാണെങ്കിൽ ചില നേട്ടങ്ങളുമുണ്ട്. ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് ഡൗൺ പേയ്‌മെൻറായി ഒരു തുക അടക്കേണ്ടതുണ്ട്. സാധാരണഗതിയിൽ ഒരു വ്യക്തിക്ക് ഫണ്ട് കുറവാണെങ്കിലോ, വായ്പ നൽകുന്നയാളുടെ യോഗ്യതാ മാനദണ്ഡങ്ങൾ ഒറ്റയ്ക്ക് പാലിക്കാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളിലോ ഒക്കെ ജോയിന്റ് ഹോം ലോൺ ഓപ്ഷനുകൾ പ്രയോജനപ്പെടുത്താറുണ്ട്.
ഒരു ജോയിന്റ് ഹോം ലോൺ നിങ്ങളുടെ ലോൺ യോഗ്യത വർദ്ധിപ്പിക്കും. വസ്തുവിന്റെ സഹ ഉടമകളാണെങ്കിൽ എല്ലാ സഹ-വായ്പക്കാർക്കും ആദായനികുതി ആനുകൂല്യങ്ങൾ ലഭ്യമാക്കാനും നടപടി സഹായിക്കുന്നു. വരുമാനം, ക്രെഡിറ്റ് സ്കോർ, തിരിച്ചടവ് ശേഷി എന്നിവയുടെ അടിസ്ഥാനത്തിൽ സഹ വായ്പക്കാരെ ഉൾപ്പെടുത്താം. പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരെ ഉൾപ്പെടുത്താം. സ്വത്തിൻെറ സഹ ഉടമകളാണെങ്കിൽ ജോയിൻറ് ഹോം ലോണിന് അപേക്ഷിക്കാൻ ചില ബാങ്കുകൾ സഹോദരങ്ങളെ അനുവദിക്കാറുണ്ട്. ഇതിന് ധനകാര്യ സ്ഥാപനങ്ങൾ അനുസരിച്ച് ചില മാറ്റങ്ങൾ ഉണ്ടാകാം.
ഹോം ലോണിൽ ഒരു സഹ-വായ്പക്കാരനെ ഉൾപ്പെടുത്തുന്നതിലൂടെ ബാങ്കുകളിൽ നിന്ന് കൂടുതൽ ഫണ്ട് നേടാനുള്ള യോഗ്യത വർദ്ധിപ്പിക്കാനുമാകും. മോശം ക്രെഡിറ്റ് സ്കോർ, അപര്യാപ്തമായ വരുമാനം എന്നിങ്ങനെയുള്ള ഒന്നിലധികം കാരണങ്ങളാൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം ലഭിക്കാത്ത സാഹചര്യങ്ങളിലും ഈ പഴുത് ഉപയോഗിക്കാം. ഉയർന്ന വരുമാനമോ ക്രെഡിറ്റ് സ്‌കോറോ സഹവായ്പക്കാർ എത്തുന്നത് ഭവനവായ്‌പയ്‌ക്ക് അംഗീകാരം നേടാനുള്ള സാധ്യതകൾ ഉയർത്തും.
സഹ-വായ്പ എടുക്കുന്നയാൾ വസ്തുവിന്റെ സഹ ഉടമയാണെങ്കിൽ ആദായ നികുതി നിയമത്തിലെ 80 സി വകുപ്പ് പ്രകാരം നികുതി കിഴിവിന് യോഗ്യത നേടാം. ജോയിന്റ് ലോൺ എടുക്കുന്നവർക്ക് ആദായനികുതി നിയമം അനുസരിച്ച് മൊത്തം ഏഴ് ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഭവനവായ്പയിൽ ജോയിന്റായി വായ്പയെടുക്കുന്നവരിൽ ഒരാൾ സ്ത്രീയാണെങ്കിൽ ചില ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു, കുടുംബത്തിലെ ഒരു സ്ത്രീയെ ലോണിൽ സഹ-വായ്പക്കാരിയായി ഉൾപ്പെടുത്തിയാൽ ഭവനവായ്പ ഇഎംഐ കുറയ്ക്കാനാകുമെന്ന മെച്ചവുമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033