Saturday, May 3, 2025 8:11 am

സംയുക്ത തൊഴിലാളി യൂണിയന്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ഓഫീസ് പടിക്കൽ ധർണ നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സർക്കാരിനെതിരെ രാജ്യ വ്യാപകമായി തൊഴിലാളി, കർഷക, കർഷകത്തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ഓഫീസ് പടിക്കൽ ചൊവ്വാഴ്ച ധർണ നടത്തും. രാവിലെ 10ന് സംയുക്ത സമര സമിതി ജില്ലാ ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്‌ഘാടനം ചെയ്യും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എം എസ്, കെടിയു സി, ടിയുസിഐ, എഐയുടിയ സി, എൻഎൽസി, എൻകെഎസ്, സേവ, എൻഎൽയു തുടങ്ങിയ തൊഴിലാളി സംഘടനകള്‍ക്ക് പുറമേ കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, കിസാൻ സഭ തുടങ്ങിയവയുടെ പ്രവർത്തകരും പങ്കെടുക്കും.

മിനിമം വേതനം മാസം 26,000 രൂപയും പെൻഷൻ 10,000 രൂപയും ഉറപ്പാക്കുക, അഗ്‌നിപഥ് പദ്ധതി പിൻവലിക്കുക, ഉല്പാദനച്ചെലവിനോട് അതിന്റെ പാതിയും കൂടി കൂട്ടിയ താങ്ങുവില ഉറപ്പാക്കി എല്ലാ കാർഷികോല്‍പ്പന്നങ്ങളും സംഭരണം നടത്തുക, ദരിദ്ര- ഇടത്തരം കൃഷിക്കാരുടെയും കാർഷികത്തൊഴിലാളികളുടെയും കടം കേന്ദ്രസർക്കാർ എഴുതിത്തള്ളുക, നാല് ലേബർ കോഡുകളും 2022ലെ വൈദ്യുതി ഭേദഗതി ബില്ലും റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തി ദിവസക്കൂലി 600 രൂപയാക്കി വർഷം 200 പ്രവർത്തിദിനമാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന്‌ സംയുക്ത സമര സമിതി കൺവീനർ കെ സി രാജഗോപാലന്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദുബായിയിൽ ഏറ്റവുമധികം യാത്രക്കാരെത്തുന്നത് ഇന്ത്യയിൽനിന്ന്

0
ദുബായ് : ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിൽ മാത്രമായി 2.34...

അർജന്റീനയുടെ ഈ വർഷാവസാനത്തെ സൗഹൃദ മത്സര ഷെഡ്യൂളിൽ ഖത്തറും

0
ദോഹ : തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും 2026 ഫിഫ...

ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്ക് കാർഡുകളുടെ വിതരണം ആരംഭിച്ചു

0
റിയാദ് : ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്ക്...

മെഡിക്കൽ കോളജിലെ തീപിടുത്തത്തിന് പിന്നാലെ മേപ്പാടി സ്വദേശി മരിച്ചതിൽ ആരോപണവുമായി സഹോദരൻ

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തത്തിന് പിന്നാലെ മേപ്പാടി സ്വദേശി...