കല്‍പ്പറ്റ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മാരപ്പന്മൂല സ്വദേശിനി ജെസി ടോമി (46)യാണ് അറസ്റ്റിലായത്. ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്താണ് ജെസി സാമ്പത്തിക തട്ടിപ്പു നടത്തിയത്. ഇടുക്കി സ്വദേശിയില്‍ നിന്ന് നാല് ലക്ഷം രൂപയും മുള്ളന്‍കൊല്ലി സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
കേരളത്തിലുടനീളം മുപ്പതോളം പേരില്‍ നിന്ന് ഇവര്‍ സമാന രീതിയില്‍ പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബത്തേരിയില്‍ ഒളിവില്‍ താമസിച്ച് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു. അതിനിടെ പ്രതിയെ വെള്ളിയാഴ്ചയാണ് പുല്പള്ളി പോലീസ് അറസ്റ്റു ചെയ്തത്. എസ്‌ഐ എന്‍ അജീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.