Saturday, April 26, 2025 7:58 pm

പമ്പാവാലിയെ കുടിയിറക്കാൻ അനുവദിക്കില്ല ; ജോസ്.കെ. മാണി എം.പി

For full experience, Download our mobile application:
Get it on Google Play

എരുമേലി : ബഫർ സോൺ വിഷയത്തിൽ കേരള കോൺഗ്രസ് (എം) പാർട്ടി കർഷകർക്കൊപ്പം എന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. ബഫർ സോൺ- വനമേഖല വിഷയത്തിൽ ആശങ്കയിലായ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി, പ്രദേശങ്ങൾ സന്ദർശിച്ച് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഫർ സോൺ സംബന്ധമായി സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് കേരളത്തിൽ ബഫർസോൺ പ്രായോഗികമല്ലെന്നും ബഫർസോൺ വനമേഖലയ്ക്കുള്ളിൽ തന്നെ നിജപ്പെടുത്തണമെന്നും കാണിച്ച് കേരള കോൺഗ്രസ് (എം) പാർട്ടി സുപ്രീംകോടതി നിർദേശാനുസരണം സെൻട്രൽ എംപവേർഡ് കമ്മറ്റിക്ക് ബന്ധപ്പെട്ട എല്ലാ വസ്തുതകളും കണക്കുകളും ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിച്ചുവെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു.

03.06.2022-ൽ പമ്പാവാലി, എയ്ഞ്ചൽ വാലി മേഖലകൾ വനമേഖലയാണെന്ന വാദം തെറ്റാണെന്നും പെരിയാർ ടൈഗർ റിസർവിന്റെ ബൗണ്ടറികൾ കൃത്യമായി നിർണയിക്കണമെന്നും പമ്പാവാലി,എയ്ഞ്ചൽ വാലി മേഖലകൾ റവന്യൂ ഭൂമിയായി നിലനിർത്തി പരമാവധി വേഗത്തിൽ കൈവശ കർഷകർക്ക് പട്ടയം നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുമെന്നും ജോസ്.കെ.മാണി പറഞ്ഞു.

പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പാസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത്, ജില്ലാ സെക്രട്ടറി ബിനോ ചാലക്കുഴി, നിയോജകമണ്ഡലം-മണ്ഡലം ഭാരവാഹികളായ ഡയസ് മാത്യു കോക്കാട്ട്, സാബു കാലാപ്പറമ്പിൽ, തോമസ് കട്ടയ്ക്കൽ, വക്കച്ചൻ പാമ്പ്ലാനിയിൽ,ജോബി ചെമ്പകത്തുങ്കൽ, ജോയ് പുരയിടത്തിൽ, തോമസ് മാണി കുമ്പുങ്കൽ, ജോളി മടുക്കകുഴി, സുശീൽ കുമാർ, അഡ്വ.ജോബി നെല്ലോലപ്പൊയ്കയിൽ, ഷോജി അയലുക്കുന്നേൽ, ടോം കാലാപ്പറമ്പിൽ, അനസ് പ്ലാമൂട്ടിൽ, തങ്കച്ചൻ കാരക്കാട്ട്,തോമസ് ചെമ്മരപ്പള്ളിയിൽ, മിഥിലാജ് മുഹമ്മദ്, ലിൻസ് വടക്കേൽ, ജോണി കറ്റോട്ട്, അജ്മൽ മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചങ്ങനാശേരിയിൽ നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
കോട്ടയം: ചങ്ങനാശേരിയിൽ നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ....

കോന്നി ഇക്കോ ടൂറിസം സെന്റർ മെയ് ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

0
കോന്നി : കോൺക്രീറ്റ് തൂൺ മറിഞ്ഞു വീണ് ആൺകുട്ടി മരിക്കുവാൻ ഇടയായ...

മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക് പരുക്ക്

0
തൃശൂർ: തൃശൂരിൽ മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക്...

ഭിന്നശേഷി കമ്മീഷണറുടെ ഓഫീസിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

0
പത്തനംതിട്ട : തൊഴിൽ മേഖലയിൽ ഭിന്നശേഷി ജീവനക്കാർക്ക് സംവരണം നൽകിയില്ലെങ്കിൽ നടപടിയെടുക്കാൻ...