കോട്ടയം : കെ.എം മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പെന്ന് ജോസ് കെ മാണി. മാണിയെ സ്നേഹിച്ചവര്‍ക്ക് രണ്ടില ചിഹ്നത്തെ ഒരിക്കലും തള്ളിപ്പറയാന്‍ സാധിക്കില്ല. രണ്ടില ചിഹ്നത്തിനായുള്ള പി. ജെ ജോസഫ് വിഭാഗത്തിന്റെ പരാക്രമങ്ങള്‍ ജനങ്ങള്‍ കണ്ടതാണെന്നും ജോസ് കെ മാണി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തും മധ്യകേരളത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാകും. കെ.എം മാണിയുടെ വേര്‍പാടിന് ശേഷം നടക്കുന്ന ആദ്യ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തെ പിന്തുണച്ചവര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതു സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകും. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നാണ് കരുതുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.