Friday, July 4, 2025 2:00 pm

സഭാ നേതൃത്വം ചെയ്തത് നന്മയുള്ളപ്രവര്‍ത്തി : പാലാ ബിഷപ്പിനെ പിന്‍താങ്ങി ജോസ് കെ മാണി – സിപിഎം നിലപാടിന് വിരുദ്ധം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു.

സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം.

അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച്‌ ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്.

മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നമ്മൾ എല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

0
തിരുവനന്തപുരം : കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിച്ചതിന്റെ...

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കണ്ണുപരിശോധനയ്ക്ക് മാത്രമായി ഇരുനിലയിലായി ഡെഡിക്കേറ്റഡ് ഐ യൂണിറ്റ് സജ്ജം

0
കോഴഞ്ചേരി : കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കണ്ണുപരിശോധനയ്ക്ക് മാത്രമായി ഇരുനിലയിലായി...

നിപ ബാധിതയായ യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു ; വിശദമായ സമ്പർക്ക പട്ടിക ഉടൻ

0
തിരുവനന്തപുരം : നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയായ യുവതിയുടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍...

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരോട് എയർ ഇന്ത്യയുടെ ക്രൂരത ; നഷ്ടപരിഹാരം കുറക്കാൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപം

0
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരോട് എയർ ഇന്ത്യയുടെ ക്രൂരത. ഉറ്റവർ നഷ്ടപ്പെട്ടവരുടെ...