Sunday, April 6, 2025 4:56 pm

അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതിയില്‍ കക്ഷിചേര്‍ന്ന് ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഭീതിപടര്‍ത്തിക്കൊണ്ടിരിക്കുന്ന അരിക്കൊമ്പനെ വിഷയത്തില്‍ കേരള ഹൈക്കോടതി സ്വമേധയ ഉള്ള കേസില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി കക്ഷിചേര്‍ന്നു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കേസിലാണ് അരിക്കൊമ്പനെ ഈ മാസം 29 വരെ മയക്കുവെടിവെച്ച് പിടികൂടരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. കേരളമെമ്പാടും നടന്ന വന്യജീവി ആക്രമണങ്ങളുടെ വിശദാംശങ്ങളും വന്യജീവി ആക്രമണങ്ങളില്‍ നിന്നും മനുഷ്യന് ലഭിക്കേണ്ട സംരക്ഷണം കാലോചിതമായി നടപ്പാക്കത്തതിനാല്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകളും കേസില്‍ കക്ഷിചേര്‍ന്നുകൊണ്ട് ജോസ് കെ.മാണി ചൂണ്ടിക്കാട്ടി.

ഒരു വലിയ ജീവിത പ്രതിസന്ധിയാണ് കാടിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണം കേരളത്തിലുടനീളം സൃഷ്ടിക്കുന്നത്. വനത്തേയും, വന്യജീവികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1972 ല്‍ നിലവില്‍ വന്നതാണ് കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം. ഇന്ന് മൃഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി എന്നാണ് വനം വകുപ്പിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. വന്യജീവികള്‍ കാട്ടില്‍ നിന്നും കൂട്ടത്തോടെ കാടിറങ്ങുന്നു. വന്യജീവി ആക്രമണത്തില്‍ ജീവനാശവും, കൃഷിനാശവും തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കാര്‍ഷിക മേഖലയിലെ ഇത്തരം ജനവിരുദ്ധ വ്യവസ്ഥകളെയും ചട്ടങ്ങളെയും ചെറുക്കണം. കര്‍ഷകന്‍ കഠിനമായി അദ്ധ്വാനിച്ച് വിളയിക്കുന്ന കൃഷി കൂട്ടത്തോടെ മൃഗങ്ങള്‍ നശിപ്പിക്കുന്നു. മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാത്ത ഒരു നിയമത്തിനും പ്രസക്തിയില്ല. 1972 ലെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്ന് രാജ്യസഭയില്‍ ആവശ്യമുന്നയിക്കുകയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ വന്യജീവി ആക്രമണങ്ങള്‍ ഭയാനകമായ അനുപാതത്തില്‍ എത്തിയിരിക്കുന്നുവെന്നും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ മാത്രം 1,233 പേര്‍ ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2018 നും 2022 നും ഇടയില്‍ കേരളത്തില്‍ കാട്ടാനകള്‍ മാത്രം 105 പേരെ കൊന്നു. കാര്‍ഷിക മേഖലകളിലേയ്ക്ക് അതിരുവിട്ട് കടന്നു കയറുന്ന വന്യജീവികളുടെ വംശവര്‍ദ്ധനവ് മനുഷ്യ ജീവന്റെ നിലനില്‍പ്പിന് തന്നെ ആപല്‍ക്കരമാകുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. വന്യജീവി സംരക്ഷണ നിയമം വന്യ ജീവികള്‍ പരിപാലിക്കപ്പെടേണ്ട വനഭൂമിയില്‍ മാത്രമായി നിജപ്പെടുത്തേണ്ട സമയം പണ്ടേ അതിക്രമിച്ചിരിക്കുന്നു നാട്ടിലിറങ്ങുന്ന ആന ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ ചവിട്ടിയരച്ച് നശിപ്പിക്കുന്നത് കാര്‍ഷിക വിളകള്‍ മാത്രമല്ല മലയോര മനുഷ്യന്റെ ജീവിതം കൂടിയാണ്.

ആര്‍ട്ടിക്കിള്‍ 21 ല്‍ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെങ്കിലും വന്യമൃഗങ്ങള്‍ അത് കവര്‍ന്നെടുക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. തന്റെയോ ക്യഷിയിടത്തിന്റെയോ സംരക്ഷണത്തിനായി വന്യമൃഗത്തെ കൊല്ലേണ്ടി വന്നാല്‍ അയാള്‍ക്ക് വന്യജീവി സംരക്ഷണ നിയമം ഒരു സംരക്ഷണവും നല്‍കാത്തത് നിര്‍ഭാഗ്യകരമാണ്. അയാളെ ശിക്ഷിച്ച് ജയിലിലിടുന്ന നിയമം 21-ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും കക്ഷിചേരാനുള്ള അപേക്ഷയില്‍ ജോസ് കെ മാണി ചൂണ്ടിക്കാട്ടി

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം : രണ്ടുപേരെ വെറുതെ വിട്ട് കോടതി

0
ന്യൂഡൽഹി: പതിനേഴു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തെളിവുകളുടെ അഭാവത്തിൽ രണ്ട്...

ന്യുമോണിയ ചികിത്സ കഴിഞ്ഞ്‌ ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പൊതുവേദിയിൽ

0
വത്തിക്കാൻ സിറ്റി: ന്യുമോണിയ ചികിത്സ കഴിഞ്ഞ്‌ ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ആദ്യമായി...

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ മാതാവ് നിര്യാതയായി

0
മുംബൈ: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ മാതാവ് കിം ഫെര്‍ണാണ്ടസ് നിര്യാതയായി. പക്ഷാഘാതത്തെ...

കോഴിക്കോട് എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം...