കോട്ടയം : ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്‍ രാജിവയ്ക്കില്ലെന്ന് സൂചന. അധികാരത്തര്‍ക്കത്തില്‍ കോടതി നടപടി നീളുന്നതിനാലാണ് രാജി വൈകുന്നത്. കോടതി വിധിക്ക് ശേഷം രാജിയെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെ ചോദ്യം ചെയ്തുള്ള പി ജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. കോടതി നടപടി നീളുന്നത് വരെ രാജി നീട്ടാനാണ് സാധ്യത.
സംസ്ഥാന കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും പ്രാതിനിധ്യം കൂടി പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചത്. ഓഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയത്. കമ്മീഷനു മുന്നിലുള്ള രേഖകള്‍ അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ എന്നതൊക്കെ പരിഗണിച്ചായിരുന്നു കമ്മീഷന്റെ വിധി. ഇതിന് പിന്നാലെയാണ് പിജെ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.