Thursday, July 3, 2025 2:36 pm

വനിതാ കമ്മീഷൻ അധ്യക്ഷ എം. സി ജോസഫൈൻ രാജിവെയ്ക്കണം ; ഹോം ക്വാറന്റൈൻ ഏർപ്പാട് ചെയ്തത് മണ്ടത്തരമെന്നും കെ. സുധാകരൻ എംപി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന കേരളീയർക്കും പ്രവാസികൾക്കും ഹോം ക്വാറന്റൈൻ ഏർപ്പെടുത്തിയ തീരുമാനം മണ്ടത്തരമാണെന്ന് കെ. സുധാകരൻ എംപി. മുഖ്യമന്ത്രി പിണറായി വിജയനെ ബഡായി രാമനെന്നും അദ്ദേഹം പരിഹസിച്ചു. വിവാദ പ്രസ്താവന നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ എം. സി ജോസഫൈൻ സ്ഥാനം രാജിവയ്ക്കണമെന്നും എംപി ആവശ്യപ്പെട്ടു.

പാർട്ടിയാണ് കോടതിയും പോലീസും എന്ന് പറയുന്നത് പദവിയുടെ അന്തസ്സിന് ചേരാത്ത പ്രസ്താവനയാണ്. അവർ രാജിവെച്ച് പുറത്ത് പോകണം. മണൽ കടത്ത് സിപിഎം കണ്ണൂർ ലോബിയുടെ കൊള്ളയാണ്. കൊവിഡിനെ മറയാക്കിയുള്ള മണൽ കൊള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയുള്ളതാണ്. സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന 250 കോടി രൂപ കൊള്ളയടിച്ചു. ശവത്തിൽ നിന്ന് പോക്കറ്റടിക്കുന്ന ആളുകളുടെ മനസ്ഥിതിയാണ് പിണറായി സർക്കാറിന്. ഈ പണം ഉണ്ടെങ്കിൽ കുട്ടികൾക്ക് ടിവി വാങ്ങിച്ച് നൽകാമായിരുന്നുവെന്നും കണ്ണൂർ എംപി വിമർശിച്ചു. ബഡായി ബംഗ്ലാവിലെ ബഡായി രാമനാണ് പിണറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ പണത്തിന്റെ കണക്കും ചെലവാക്കിയ തുകയും പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുഴകൾ മാലിന്യ മുക്തമാക്കാൻ എത്ര ചെലവ് വരുമെന്നോ അതിൽ നിന്ന് എത്ര മണൽകിട്ടുമെന്നോ എസ്റ്റിമേറ്റ് തയ്യാറാക്കിയില്ലെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. വനത്തിൽ നിന്ന് മണലെടുക്കുമ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിയമം അട്ടിമറിച്ചു. മണൽ കൊള്ളയിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...