തിരുവല്ല : കഴിഞ്ഞ ദിവസം കാലംചെയ്ത മാര്‍ത്തോമ്മാസഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവല്ലയില്‍ നടക്കും.
തിരുവല്ലയിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയുടെ സമീപം പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുക. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്തയുടെ പിന്‍ഗാമി സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സംസ്‌കാര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. മറ്റു എപ്പിസ്‌കോപ്പാമാര്‍ ചടങ്ങുകളില്‍ സഹകാര്‍മികത്വം നിര്‍വഹിക്കും. സഭാ ആസ്ഥാനത്ത് ഇന്നലെ രാത്രിയിലും പൊതുദര്‍ശനം തുടര്‍ന്നു. നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന് ഉച്ചക്ക് 2 മണിവരെയാണ് പൊതുദര്‍ശനം അനുവദിച്ചിരിക്കുന്നത്