ന്യൂഡൽഹി : ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷിയെ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് ഖുറേഷിയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താത്തത് ചര്‍ച്ചയായതിനു പിന്നാലെയാണു തീരുമാനം. അദ്ദേഹത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത് ജസ്റ്റിസ് ഖുറേഷിയായിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് ജസ്റ്റിസ് ഖുറേഷിക്കെതിരെ നടക്കുന്നതെന്ന് ആരോപണമുണ്ട്. ജസ്റ്റിസ് ഖുറേഷിയടക്കം അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സ്ഥലം മാറ്റാന്‍ കൊളീജിയം തീരുമാനിച്ചു. എട്ട് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും ശുപാര്‍ശ നല്‍കി.