Friday, May 9, 2025 7:50 pm

ജസ്റ്റിസ് കെ.എം ജോസഫ് ഇന്ന് വിരമിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; അഞ്ച് കൊല്ലത്തോളം പരമോന്നത കോടതിയുടെ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.എം ജോസഫ് ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു. ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തത് ഉൾപ്പെടെ, വിദ്വേഷ പ്രസംഗം, തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം തുടങ്ങി 132 കേസുകളിൽ അദ്ദേഹം വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ്​ കോംപറ്റീഷൻ ആക്‌ടിന്റെ പരിധിയിൽ വരുമെന്നതാണ് ജോസഫ് പുറപ്പെടുവിച്ച അവസാന വിധി. 2018 ജനുവരിയിൽ സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തപ്പോൾ, സുപ്രീം കോടതിയിൽ കേരള ഹൈക്കോടതി ജഡ്ജിമാരുടെ പ്രാതിനിധ്യം കൂടുതലാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്.

2004 ഒക്ടോബറിലാണ് കേരള ഹൈക്കോടതി ജഡ്‌ജിയായി കെ.എം. ജോസഫ് നിയമിതനായത്. 2014 ജൂലായിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. കോട്ടയം അതിരമ്പുഴ സ്വദേശിയാണ്. കെ.എം ജോസഫിന്റെ പിതാവ് കെ.കെ മാത്യുവും സുപ്രീംകോടതി ജഡ്‌ജിയായിരുന്നു. രാഷ്ട്രത്തിന് നൽകിയ സംഭാവനകളെ അനുസ്മരിച്ച് ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ജോസഫിന് ഉജ്ജ്വലമായ യാത്രയയപ്പ് നൽകിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

0
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ്...

പാകിസ്താൻ ആക്രമണത്തിൽ ജമ്മുകശ്മീരിൽ രണ്ട് വിദ്യാർഥികൾ മരിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി

0
ന്യൂഡൽഹി: പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ജമ്മുകശ്മീരിൽ രണ്ട് വിദ്യാർഥികൾ മരിച്ചുവെന്ന് വിദേശകാര്യ...

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി...

ദില്ലി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ റദ്ദാക്കി

0
ദില്ലി: ദില്ലി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ വിവിധ വിമാനക്കമ്പനികൾ...