ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിന്‍റെ പുതിയ ഗവർണറായി ജസ്റ്റിസ് എസ് അബ്ദുൾ നസീർ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന്ച വിജയവാഡ രാജ്ഭവനിലാണ് പരിപാടി നടന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.ജെ പ്രശാന്ത് കുമാർ മിശ്ര ജസ്റ്റിസ് അബ്ദുൾ നസീറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന വിഭജനത്തിന് ശേഷം ചുമതലയേൽക്കുന്ന മൂന്നാമത്തെ ഗവർണറാണ് അബ്ദുൾ നസീർ. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു, മറ്റ് ജനപ്രതിനിധികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കർണാടക സ്വദേശിയായ അബ്ദുൾ നസീർ സുപ്രീം കോടതി ജഡ്ജിയായി കഴിഞ്ഞ മാസമാണ് വിരമിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവർത്തിക്കാതെ നേരിട്ട് രാജ്യത്തെ പരമോന്നത കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് അബ്ദുൾ നസീർ.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]