Saturday, May 3, 2025 7:53 am

നീതി നിഷേധിക്കപ്പെടരുത് ; സമത്വത്തിനായി എല്ലാവരും ഒത്തുചേരണം – ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹികനീതി നിഷേധിക്കപ്പെടരുതെന്നും സമത്വമാണ് ആവശ്യമെന്നും അതിനായി എല്ലാവരും ഒത്തുചേരണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2023 ന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിന്റെയും പട്ടികജാതി കുടുംബങ്ങളുടെ ഡിജിറ്റല്‍ ഹോം സര്‍വേയുടേയും ജില്ലാതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

പിന്നോക്ക ജാതിയില്‍പ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. അവയെല്ലാം തന്നെ ഊര്‍ജ്ജിതമായി നടപ്പാക്കുവാനും ജനങ്ങളിലേക്ക് എത്തിക്കുവാനും കൂടുതല്‍ സുതാര്യമാക്കാനും എല്ലാവരും ഒരുപോലെ പരിശ്രമിക്കേണ്ടതുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥിനികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഉണ്ടാകണം. രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 76 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ പല സംസ്ഥാനങ്ങളിലും പിന്നോക്ക ജാതിയില്‍പ്പെട്ടവര്‍ ഇപ്പോഴും നിരന്തരമായി ജാതി-മത വിവേചനത്തിന്റെ പേരില്‍ സമൂഹത്തില്‍ അടിമപ്പെട്ടു കഴിയുകയാണ്. ഈ സ്ഥിതി മാറേണ്ടതുണ്ട്. ജാതിക്കെതിരെ നിരവധി നവോത്ഥാന പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തിയ സംസ്ഥാനമാണ് കേരളം. ശ്രീനാരായണഗുരുവും അയ്യങ്കാളിയും വക്കം മൗലവിയും തുടങ്ങി നിരവധി നവോത്ഥാന നായകന്മാരുടെ ആശയങ്ങളെയും പ്രസ്ഥാനങ്ങളേയും പിന്തുടരുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.
ഡിജിറ്റല്‍ സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കി സംസ്ഥാനത്ത് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അവശേഷിക്കുന്ന പട്ടിക ജാതി – വര്‍ഗ വിഭാഗത്തിലെ ആളുകളെ കണ്ടെത്തി സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ഒക്ടോബര്‍ രണ്ടു മുതല്‍ 16 വരെ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഉയരാം ഒത്തുചേര്‍ന്ന് എന്ന മുദ്രാവാക്യമുയര്‍ത്തി ഐക്യദാര്‍ഢ്യ പക്ഷാചരണം ആഘോഷിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരുന്നതിനുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും അവരെ സ്വയം പര്യാപ്തതയില്‍ എത്തിച്ച് കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ കരുത്തുള്ള ജനസമൂഹമായി മാറ്റിയെടുക്കുകയുമാണ് ലക്ഷ്യം. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പ്രതിഭകളെ ആദരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം പി മണിയമ്മ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, അംഗങ്ങളായ കുഞ്ഞന്നമ്മ കുഞ്ഞ്, കെ പി സന്തോഷ്, അടൂര്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ അനൂപ് ചന്ദ്രശേഖര്‍, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗങ്ങളായ കെ രവികുമാര്‍, ജി രാജപ്പന്‍, എന്‍ രാമകൃഷ്ണന്‍, കെ ദാസന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ (ഐ/സി) എസ്.ദിലീപ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ് സുധീര്‍, പറക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.ജി റാണി,പറക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പ്രവീണ്‍ പ്രകാശ്, മുന്‍ കൊല്ലം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അഡ്വക്കേറ്റ് എന്‍ രവീന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്നു വര്‍ഷത്തിനിടെ ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് നല്‍കിയത് 21,000 കോടി

0
മുംബൈ: മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയിലെ ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും (ക്രിയേറ്റര്‍) കലാകാരന്മാര്‍ക്കും മാധ്യമ...

ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്

0
ദില്ലി : പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ...

മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം

0
ഇംഫാല്‍: മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. രാഷ്ട്രപതി ഭരണം...

അതിർത്തിയിൽ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ

0
ന്യൂഡല്‍ഹി: അതിർത്തിയിൽ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്....