ദില്ലി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പ്രചരിക്കുന്ന ഫോട്ടോക്ക് വിശദീകരണവുമായി കോൺഗ്രസ്. കെ സി വേണുഗോപാൽ ഗ്ലാസിൽ കട്ടൻ ചായയുമായി നിൽക്കുന്ന ചിത്രമാണ് മദ്യം കഴിച്ചുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് കോൺഗ്രസ് വിശദീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ കോൺഗ്രസ് ഹൈദരാബാദ് പോലീസിൽ പരാതി നൽകി. കോൺഗ്രസ് എംഎൽസി ഡോ. വെങ്കട്ട് നർസിംഗ് റാവു ബൽമൂറാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എഫ്ഐആറിൻ്റെ പകർപ്പ് എക്സിൽ പങ്കുവെച്ചു. ശശാങ്ക് സിംഗ് എന്ന വ്യക്തിയാണ് ചിത്രം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ റസ്റ്ററന്റിൽ മദ്യപിക്കുകയാണെന്നും റസ്റ്ററൻ്റിന് മദ്യം വിൽക്കാനുള്ള ലൈസൻസ് ഇല്ലെന്നുമായിരുന്നു ചിത്രം സഹിതമുള്ള പ്രചാരണം. വയനാട്ടിലേക്കുള്ള യാത്രാമധ്യേ താമരശ്ശേരി വൈറ്റ് ഹൗസ് റസ്റ്റോറൻ്റിൽ രാഹുൽ ഗാന്ധിയുമൊന്നിച്ച് ഉച്ചഭക്ഷണം കഴിച്ചപ്പോൾ വേണുഗോപാൽ ചായ കുടിക്കുന്ന ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1