തിരുവനന്തപുരം: സമാന്തരപ്രവർത്തനം നടത്തിയതിന്റെപേരിൽ മുൻമന്ത്രിയും മുതിർന്ന നേതാവുമായ കെ.ഇ. ഇസ്മായിലിനെതിരേ സി.പി.ഐ. അച്ചടക്കനടപടിക്ക്. പാലക്കാട്ടെ സേവ് സി.പി.ഐ. ഫോറത്തിനു മുൻകൈയെടുത്തു എന്ന വിവാദത്തിൽ ഇസ്മായിലിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാന നേതൃസമിതികൾക്കു സമാന്തരമായി സേവ് സി.പി.ഐ. ഫോറം പ്രവർത്തിക്കുന്നുവെന്നാണ് പാർട്ടിയിൽ ഉയർന്നിട്ടുള്ള പരാതി. ഇക്കാര്യം എക്സിക്യുട്ടീവിൽ ചർച്ചയായതിനെത്തുടർന്നാണ് നോട്ടീസ് നൽകാനുള്ള തീരുമാനം. ആഭ്യന്തരവകുപ്പിനെതിരേ പി.വി. അൻവർ ഉയർത്തിയിട്ടുള്ള ആരോപണങ്ങൾ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയെന്നാണ് സി.പി.ഐ.യുടെ വിലയിരുത്തൽ. ഈ അവസരം പരമാവധി രാഷ്ട്രീയവും സംഘടനാപരവുമായി ഉപയോഗപ്പെടുത്തും. സി.പി.എമ്മിലെ അസംതൃപ്തവിഭാഗങ്ങളുമായി നിരന്തരം ആശയവിനിമയം നടത്താനും സാധ്യമായവരെ പാർട്ടിയിലെത്തിക്കാനുമാണ് ധാരണ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.