Saturday, April 19, 2025 3:35 am

കെ.മുരളീധരന്‍ പ്രചാരണ രംഗത്ത് സജീവമാകാതെ യുഡിഎഫിന് ജയിക്കാനാവില്ല : ലീഗ് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകര മണ്ഡലത്തില്‍ മാത്രമേ പ്രചാരണത്തിനിറങ്ങൂവെന്ന് പ്രഖ്യാപിക്കുകയും രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്ന കെ.മുരളധീരനെ രംഗത്തിറക്കാന്‍ മുസ്‌ലിം ലീഗിന്‍റെ ഇടപെടല്‍. കെ.മുരളീധരന്‍ മലബാറില്‍ പ്രചാരണ രംഗത്ത് സജീവമാകാതെ യുഡിഎഫിന് ജയിക്കാനാവില്ലെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരീഖ് അന്‍വറിനോടാണ് ലീഗ് നേതൃത്വം ഇതു സംബന്ധിച്ച ആശയവിനിമയം നടത്തിയത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ തുടരുന്ന മുരളീധരന്‍ രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയുടെ ഒരു വേദിയിലും ഇതുവരെ പങ്കെടുത്തിട്ടില്ല. വടകരക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് മുരളീധരന്‍ നേരത്തേ പരസ്യമായി പറഞ്ഞിരുന്നു.

കെ.മുരളീധരനെ പോലെ സിപിഎമ്മിനെ കടന്നാക്രമിക്കുകയും പാര്‍ട്ടി അണികള്‍ക്ക് ആവേശം പകരുകയും ചെയ്യുന്ന നേതാവ് മാറി നിന്നാല്‍ മലബാറില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

ഇക്കാര്യത്തിലുള്ള ആശങ്ക ലീഗ് നേതൃത്വം ഹൈക്കമാന്‍ഡുമായി പങ്കുവെച്ചു. വ്യാഴാഴ്ച ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണത്തിന്റെ ഉദ്ഘാടനത്തിന് കെ.മുരളീധരനെ ക്ഷണിച്ച ലീഗ് നീക്കവും ഹൈക്കമാന്‍ഡിന് സന്ദേശം നല്കാനായിരുന്നു.

എ കെ ആന്‍റണി, കെ സി വേണുഗോപാല്‍ തുടങ്ങിയ പ്രമുഖരെല്ലാം ഡല്‍ഹിയില്‍ ഉണ്ടായിരിക്കെയാണ് മുരളീധരനെ ക്ഷണിച്ചത് എന്നതും ശ്രദ്ധേയമാണ്. ലീഗിന്റെ പോഷക സംഘടനയായ കെ എം സി സിയുടെ ഡല്‍ഹി ഘടകമാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയിലെ ആര്‍എംപി സഖ്യവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനുമായി മുരളീധരന്‍ ഏറ്റുമുട്ടിയിരുന്നു.

ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരും പിന്‍മാറിയത്. പിന്നീട് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മുരളീധരനെ പരിഗണിക്കുന്നുവെന്ന പ്രചാരണമുണ്ടായി. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ലഭിക്കാതെ വന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാണിച്ച ആവേശത്തില്‍ നിന്നും മുരളീധരന്‍ പിറകോട്ടു പോയി. ഒപ്പം പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശവും വന്നു.

വടകര മണ്ഡലത്തില്‍ ലോക്‌സഭയില്‍ ലഭിച്ച ഭൂരിപക്ഷം നിലനിര്‍ത്തുകയെന്ന ഉത്തരവാദിത്തമേ തനിക്കുള്ളൂവെന്നാണ് മുരളീധരന്റെ നിലപാട്. പിന്‍വാങ്ങി നില്‍ക്കുന്ന മുരളീധരനെ സജീവമാക്കി രംഗത്തിറക്കിയാല്‍ മലബാറില്‍ ആകെ ആവേശമുണ്ടാക്കാമെന്നാണ് ലീഗ് നിലപാട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...