Wednesday, July 2, 2025 4:02 pm

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്തെ യു.ഡി.എഫ് വോട്ട് പലവഴിക്ക് ചോര്‍ന്നിട്ടുണ്ടാകാം ; കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് നേമം. ഇക്കുറി ഇവിടെ നിന്നും ആര് വിജയിച്ചു കയറുമെന്ന കാര്യത്തില്‍ പ്രവചനം പോലും അസാധ്യമാണ്. അത്രയ്ക്ക് തീപാറുന്ന  മത്സരമാണ് നടക്കുന്നത്. ഇതിനിടെ വോട്ടുകച്ചവട ആരോപണങ്ങളും  മണ്ഡലത്തില്‍ ശക്തമായി ഉയര്‍ന്നു. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിക്കളയുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്തെ യു.ഡി.എഫ് വോട്ട് പലവഴിക്ക് ചോര്‍ന്നിട്ടുണ്ടാകാം, ചോര്‍ച്ചക്ക് കാരണം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.സുരേന്ദ്രന്‍ പിള്ളയോടുള്ള ഇഷ്ടക്കേടും ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിന് ലഭിച്ച സഹതാപവുമാണെന്ന് മുരളീധരന്‍ പറഞ്ഞു. എന്നാല്‍ വോട്ട് കച്ചവടമല്ല ബിജെപിയുടെ വിജയകാരണമെന്നാണ് കുമ്മനം രാജശേഖരന്റെ അവകാശവാദം.

നേമത്ത് വോട്ടുകച്ചവടം നടത്തിയെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയ കാര്യം. ‘1984 മുതല്‍ യുഡിഎഫിന്റെ സമീപനം ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ ഒരു പ്രമുഖനായ നേതാവ് നേമത്ത് നാമനിര്‍ദ്ദേശം നല്‍കാന്‍ പറഞ്ഞപ്പോള്‍ മത്സരിക്കുന്നില്ലെന്നാണ് ഞാനാദ്യം പറഞ്ഞത്. യുഡിഎഫിനെ എനിക്കറിയാവുന്നതുകൊണ്ടായിരുന്നു അത്. എന്നാലിപ്പോള്‍ യുഡിഎഫ് ഇവിടെ ശക്തമാണെന്നും വലിയ മാറ്റമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഞാന്‍ നിന്നത്. ചിലര്‍ക്ക് ചിലയിടത്ത് ജയിക്കാനായി ചിലരെ ബലിയാടാക്കുകയണ് യുഡിഎഫ് ചെയ്തത്’ സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുക്കക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ അവര്‍ക്കതിന് പ്രതിഫലം ലഭിക്കും. നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ.രാജഗോപാല്‍ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ശ്രദ്ധിക്കണം. താന്‍ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം. പ്രവര്‍ത്തകരെ കുറ്റംപറയില്ല. ചില നേതാക്കളാണ് കച്ചവടത്തിന് പിന്നില്‍. നിലവില്‍ ത്രികോണ മത്സരം വന്നതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടിക്ക് സാധ്യതയേറിയെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

2016 ല്‍ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണ് സുരേന്ദ്രന്‍ പിള്ള. ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ നേമത്ത് വിജയിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പിള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. വി.സുരേന്ദ്രന്‍പിള്ളയ്ക്ക് കിട്ടിയത് 13860 വോട്ട് മാത്രവുമായിരുന്നു. ഇതിന് കാരണം കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ട് വിറ്റതാണെന്ന് ഇന്ന് ഇടത് പക്ഷത്തുള്ള സുരേന്ദ്രന്‍ പിള്ള ആരോപിക്കുമ്പോള്‍ കച്ചവടം തള്ളിക്കളയുകയാണ് കെ.മുരളീധരന്‍.

പക്ഷേ യു.ഡി.എഫിന്റെ വോട്ടുകള്‍ ചോര്‍ന്നൂവെന്നതില്‍ മുരളിക്ക് സംശയമില്ല. എന്നാല്‍ യു.ഡി.എഫ് വോട്ട് കിട്ടിയില്ല, നേമത്ത് ബിജെപിക്ക് ഫിക്സഡ് വോട്ടുള്ളതുകൊണ്ടാണ് ജയിക്കുന്നതെന്നാണ് കുമ്മനത്തിന്റെ വാദം. ഇങ്ങിനെ 2016ലെ വോട്ട് പോയ വഴി, ഇത്തവണയും നേമത്തെ ത്രികോണ പോരിന്റെ വീര്യം കൂട്ടുകയാണ്. വോട്ട് കച്ചവട ആരോപണം മറികടക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...

തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം

0
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം....

ഞങ്ങള്‍ പരിശോധന നടത്തും …പക്ഷെ സ്ഥാപനങ്ങളുടെ പേര് പറയൂല്ല …കൊന്നാലും പറയൂല്ല ;...

0
പത്തനംതിട്ട : ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഫുഡ് ആന്‍റ് സേഫ്ടിയുടെയും ആരോഗ്യ വകുപ്പിന്റെയും...

എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയിലായി

0
കോഴിക്കോട്: പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടയില്‍ എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ്...