തിരുവനന്തപുരം : ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയുടെ അസ്തിവാരം തോണ്ടരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി. പുതിയ ഗ്രൂപ്പിന് നീക്കം നടക്കുന്നുവെന്ന ആക്ഷേപം ശരിയല്ല. സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യമാണ്. അഖിലേന്ത്യ തലത്തിലെ സംഘടനാ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും നടക്കും. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്നും കെ.മുരളീധരന്‍ പറഞ്ഞു.
ആക്ഷേപം ഉയര്‍ന്നത് കൊണ്ടാവാം യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക മരവിപ്പിച്ചത്. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി പരിഹാരം കാണും. വക്താക്കളുടെ പട്ടിക സംബന്ധിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.