Thursday, April 10, 2025 10:27 am

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് പാർട്ടി നേതൃത്വത്തിൽ നിന്നുള്ള നിരന്തര അവഗണന കാരണമാണെന്നും പ്രവർത്തകസമിതയിൽ ക്ഷണിതാവാകാൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതിയിലേക്ക് സർവീസ് ബ്രേക്ക് പറഞ്ഞ് ചിലർ വെട്ടിയെന്നും എന്നാൽ തന്റെ ബ്രേക്കിനോളം സർവീസില്ലാത്തവരാണ് പ്രവർത്തക സമിതിയിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചാലും താൻ മന്ത്രിയാകില്ല. അപ്പോഴും തഴയാൻ ന്യായീകരണങ്ങളുണ്ടാകും.

ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റും. പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താഞ്ഞത് മനപ്പൂര്‍വമാണ്. മികച്ച വിജയമുണ്ടായത് പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനത്തേക്കാളുപരി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് ദുരനുഭവങ്ങള്‍ ഏറെയുണ്ടായതുകൊണ്ടാണ്. അടുത്ത തവണ യുഡിഎഫിന് ഭരണം ലഭിക്കുമെന്നത് ഉറപ്പുള്ള കാര്യമാണ്. എന്നാലിപ്പോൾ പടവെട്ടാനുള്ള സാഹചര്യമല്ല എന്നതുകൊണ്ടാണ് പലകാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ

0
തിരുവനന്തപുരം : കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ. നിലവിൽ ഇക്കാര്യത്തിൽ...

ഒടിഞ്ഞുവീണ ആഞ്ഞിലിമരത്തിന്റെ കീഴിൽനിന്ന് സ്കൂട്ടർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു

0
എഴുമറ്റൂർ : ഒടിഞ്ഞുവീണ ആഞ്ഞിലിമരത്തിന്റെ കീഴിൽനിന്ന് സ്കൂട്ടർ യാത്രികർ ...

ഐപിഎൽ ; സഞ്ജുവിനും ടീമംഗങ്ങൾക്കും പിഴ ചുമത്തി ബിസിസിഐ

0
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബുധനാഴ്ച ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരേ...

ചുങ്കപ്പാറ ഷാപ്പ് പടി ട്രാൻസ്ഫോർമറിന് തീപിടിച്ചു

0
മല്ലപ്പള്ളി : ചുങ്കപ്പാറ ഷാപ്പ് പടി ട്രാൻസ്ഫോർമറിന് തീപിടിച്ചു....