തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. പിണറായി വിജയന് ജനാധിപത്യത്തോട് ബാധ്യതയില്ല. ധിക്കാരിയും മുൻവിധിയോടെ കാര്യങ്ങൾ കാണുന്നയാളുമാണ് മുഖ്യമന്ത്രി. കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാൻ നോക്കുന്നു. ജനങ്ങൾക്ക് സമാധാനമില്ല. പി ശശിയാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ക്രമസമാധാനം തകര്‍ന്നുപോയി. ഞങ്ങൾ കലാപാഹ്വാനത്തിന് ഇല്ല. കോണ്‍ഗ്രസുകാര്‍ ജനാധിപത്യ വിശ്വാസികളെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കുട്ടികൾ എന്ത് ചെയ്തു?
കറുത്ത വസ്ത്രം ധരിച്ചതോ, കൊടി കാണിച്ചതോ ?അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിൽ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷ മുഖ്യമന്ത്രി ആയത് പിണറായി വിജയൻ മാത്രം അല്ലല്ലോ. ഇതുവരെ ഇല്ലാത്ത രീതി അല്ലേ കാണുന്നത്. വളരെ സമാധാനപരമായ സമരമാണ് ഇന്ന് നടത്തുന്നത്.ഡി.ജി.പിയുമായി സംസാരിക്കാൻ ശ്രമിക്കും. മുൻ ഹിറ്റ്ലറുടെ പുനർജന്മമാണ് പിണറായി വിജയൻ. മാധ്യമങ്ങൾക്ക് പിണറായി വിജയൻ ആരെന്ന് തുറന്ന് കാണിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.