കൊച്ചി : കെ – റെയില്‍ ഡിപിആര്‍ തയ്യാറാക്കും മുന്‍പ് എന്തൊക്കെ നടപടികള്‍ എടുത്തെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. എല്ലാ നിയമങ്ങളും പാലിച്ചേ മുന്നോട്ട് പോകാനാവൂ. കെ – റെയിലില്‍ പ്രാഥമിക സര്‍വേ എന്നാണ് ആദ്യം പറഞ്ഞത്. എന്നിട്ടും എന്തിനാണ് ഡിപിആര്‍ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സര്‍വേ നടത്തും മുന്‍പ് ഡിപിആര്‍ തയ്യാറാക്കിയോ എന്നും കോടതി ആരാഞ്ഞു. ഏരിയല്‍ സര്‍വേ പ്രകാരമാണ് ഡിപിആര്‍ തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വേ ഇപ്പോഴും നടക്കുകയാണ്. റിമോട്ട് സെന്‍സിംഗ് ഏജന്‍സി വഴിയാണ് ഏരിയല്‍ സര്‍വേ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കെ – റെയില്‍ ഡി പി ആറില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് റെയില്‍വേ പറയുന്നത്. വിഷയത്തെക്കുറിച്ച് വിശദമായി പഠിച്ചശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചു.
കെ – റെയില്‍ സര്‍വേ നടത്തും മുന്‍പ് ഡിപിആര്‍ തയ്യാറാക്കിയോ എന്ന് കോടതി
RECENT NEWS
Advertisment