തിരുവനന്തപുരം : കെ. റെയിലിനെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുമായി യുദ്ധത്തിനില്ലെന്നും കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും കോടിയേരി ആരോപിച്ചു. പശ്ചാത്തല സൗകര്യ വികസനത്തിന് പുതിയ വരുമാനം കണ്ടെത്തണമെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. സ്വകാര്യ മൂലധനം ഉപയോഗിക്കേണ്ടി വരും. നാടിന്റെ താല്‍പര്യം കണക്കിലെടുത്ത് വിദേശ വായ്പ സ്വീകരിക്കേണ്ടി വരും. പരിസ്ഥിതി സൗഹൃദമായ വികസന നയമാണ് സ്വീകരിക്കേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.
ജനങ്ങളുമായി യുദ്ധത്തിനില്ല ; കെ. റെയിലിനെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുo : കോടിയേരി
RECENT NEWS
Advertisment