തിരുവനന്തപുരം : മുഖ്യമന്ത്രിയോട് താൻ പറഞ്ഞ പദ്ധതിയാണ് കെ റെയിലെന്ന് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ. കെ റെയില്‍ പദ്ധതിയോടു താൻ എതിരല്ല. എന്നാല്‍ അത് തുടങ്ങിയ സമയത്ത് ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പിടിപ്പുകേടുണ്ടായി. വന്ദേ ഭാരത് മോശമല്ലെന്നും കെ ബി ഗണേശ് കുമാര്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷം തുടങ്ങാൻ തീരുമാനിച്ച സ്വപ്ന പദ്ധതിയായ കെ റെയില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും എതിര്‍ത്തതുകൊണ്ട് ഇല്ലാതാകില്ല. ഇനിയും എതിര്‍ക്കുമെന്ന അവരുടെ പ്രഖ്യാപനം തങ്ങള്‍ക്ക് പ്രശ്നമല്ല.
ജനങ്ങള്‍ക്കു കൃത്യമായ ധാരണയും ദിശാബോധവും നല്‍കി കെ റെയില്‍ പദ്ധതി നടപ്പാക്കും. കേന്ദ്രം സമ്മാനിച്ച വന്ദേ ഭാരതിന്റെ വേഗത കണ്ട് ജനങ്ങള്‍ നല്ല ആവേശത്തിലാണ്. പക്ഷെ അതിന്റെ ഇരട്ടി ചാര്‍ജാണ് ജനങ്ങളെ വലയ്ക്കുന്ന പ്രശ്നമെന്നും സിപിഎം ഒറ്റപ്പാലം ഏരിയയിലെ പാലപ്പുറത്ത് പൊതുയോഗത്തിലാണ് എംവി ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്. കെ റെയില്‍ വന്നാല്‍ തിരുനന്തപുരത്തുനിന്നു കാസര്‍കോട്ടേക്കും തിരിച്ചും ദിവസവും 39 ട്രെയിനുകള്‍ സര്‍വീസ് നടത്തും. 3.54 മണിക്കൂര്‍കൊണ്ട് കാസര്‍കോട്ടുനിന്നു തിരുവനന്തപുരത്തെത്താം. 20 മിനിറ്റ് കൂടുമ്പോള്‍ സ്റ്റേഷനുകളില്‍ ട്രെയിൻ വരും. കോണ്‍ഗ്രസും ലീഗും ബിജെപിയും ഒരുമിച്ച് കുറ്റി പറിച്ചതു കൊണ്ടു മാത്രം കെ റെയില്‍ ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.