Thursday, May 15, 2025 2:30 am

കണ്ണൂരിൽ ഇന്നും കെ റെയിൽ സർവ്വേ തുടരും ; പ്രതിഷേധം തുടരാൻ യുഡിഎഫും സമരസമിതിയും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പ്രതിഷേധങ്ങൾക്കിടെ ഇന്നും കെ റെയിൽ കല്ലിടൽ കണ്ണൂരിൽ തുടരും. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് ഭാഗത്തായിരുന്നു ഇന്നലെ കല്ലിട്ടത്. അവിടുന്ന് തലശ്ശേരി ഭാഗത്തേക്കുള്ള സർവ്വേ ഇന്ന് പുനരാരംഭിക്കും. ഇന്നലെ പ്രതിഷേധിച്ച നാല് യുഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭൂമിയും വീടും നഷ്ടപ്പെടുന്നവർ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവ മുഖവിലയ്ക്ക് എടുക്കാതെ സർവ്വേ തുടരുകയാണ്. ഇന്നും പ്രതിഷേധവുമായി എത്തുമെന്ന് കെ റെയിൽ വിരുദ്ധ സമര സമിതിയും യുഡിഎഫും അറിയിച്ചു. എത്ര പ്രതിഷേധമുണ്ടായാലും പോലീസിന്റെ സഹായത്തോടെ ജോലി പൂർത്തിയാക്കാനാണ് കെ റെയിൽ ഉദ്യോഗസ്ഥരുടെ തീരുമാനം.

കെ റെയിലിന്റെ സിൽവർ ലൈൻ സംവാദം തീർന്നതിനു പിന്നാലെ ബദൽ സംവാദം ശക്തമാക്കാനുള്ള നടപടികളുമായി ജനകീയ പ്രതിരോധ സമിതി മുന്നോട്ട്. മെയ് നാലിനു നടക്കുന്ന സംവാദത്തിലേക്ക് കെ റെയിൽ പ്രതിനിധികളെ ഇന്ന് ക്ഷണിക്കും.ഇന്നലെ മുഖ്യമന്ത്രിക്ക് ക്ഷണക്കതു നൽകിയിരുന്നു. അലോക് വർമ ജോസഫ് സി മാത്യു ശ്രീധർ രാധാകൃഷ്ണൻ ഇ ശ്രീധരൻ അടക്കം ആർ വി ജി മേനോൻ അടക്കം ഉള്ളവർ പങ്കെടുക്കും എന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്.

അതിനിടെ തുടർ സംവാദം നടത്തുമോ എന്നതിൽ കെ റെയിൽ ഇത് വരെ നിലപാട് പറഞ്ഞിട്ടില്ല. ഇന്നലെ നടന്ന സിൽവർലൈൻ സംവാദത്തിൽ ഉയ‍ർന്ന വിമർശനങ്ങളും ബദൽ നിർദ്ദേശങ്ങളും സ്വീകരിക്കുമെന്ന കാര്യത്തിലും സർക്കാറോ കെ റെയിലോ ഒരുറപ്പും നൽകുന്നില്ല. വിദഗ്ധരുമായുള്ള സംവാദം തുടക്കമാണെന്ന് മോഡറേറ്റർ പറഞ്ഞെങ്കിലും തുടർ സംവാദങ്ങളിൽ കെ റെയിൽ തീരുമാനമെടുത്തിട്ടില്ല. സംവാദം വെറും പ്രഹസന്നമാണ് എന്നായിരുന്നു ഇ.ശ്രീധരൻറെയും സംവാദത്തിൽ നിന്നു വിട്ടുനിന്ന അലോക് വ‍ർമ്മയുടെയും പ്രതികരണം.

ഈ സംവാദം വൈകിപ്പോയെന്നായിരുന്നു സിൽവർ ലൈൻ സംവാദത്തിൽ ആർവിജി മേനോൻറെ പ്രധാന വിമർശനം. പക്ഷെ വൈകി നടത്തിയ സംവാദത്തിൽ ഉയർന്ന നിർദ്ദേശങ്ങളും വിമർശനങ്ങളും സർക്കാറോ കെ റെയിലോ പരിഗണിക്കുമോ. നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സർക്കാറിന് സമർപ്പിക്കും, കെ റെയിൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെങ്കിലും പദ്ധതിയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ആരും പറയുന്നില്ല

ഏകപക്ഷീയമായി കാര്യങ്ങൾ നടപ്പാക്കുന്നു എന്ന ആക്ഷേപം ഇനി ഉന്നയിക്കാനാകില്ലല്ലോ എന്നാണ് കെ റെയിലിനറെ ചോദ്യം , പക്ഷെ സംവാദം തുടരുന്നതിൽ വ്യക്തതയില്ല. എന്ത് കൊണ്ട് സമരക്കാരെയും ഭൂമി നഷ്ടപ്പെടുന്നവരെയും കേൾക്കുന്നില്ലെന്ന ചോദ്യത്തിനും ഉത്തരമില്ല. അലോക് വർമ്മയെ നേരിടാൻ കെ റെയിൽ ക്ഷണിച്ച് കൊണ്ടുവന്ന സുബോധ് ജെയിൻ വർമ്മയുടെ വിമർശനങ്ങളെ സംവാദത്തിൽ തള്ളിക്കളഞ്ഞിരുന്നു. ആദ്യ പഠനം നടത്തിയ വ്യക്തിയുടെ അഭിപ്രായമല്ല, ഡിപിആർ തയ്യാറാക്കിയ സ്ഥാപനത്തിൻറെ നിഗമനമാണ് പ്രധാനമെന്നായിരുന്നു കെ റെയിൽ വാദം

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....