കൊച്ചി: കെ-സ്മാർട്ട് ആപ്പിന്റെ സെർവർ തുടർച്ചയായി പണിമുടക്കുന്നതുമൂലം പണികിട്ടി കേരളത്തിലെ കെട്ടിടനിർമാതാക്കൾ. ഇതുമൂലം കെട്ടിട നിർമാണത്തിനായുള്ള അനുമതി ലഭിക്കുന്നത് മാസങ്ങൾ കഴിഞ്ഞിട്ടാണെന്നാണ് ഇവരുടെ പരാതി. കോർപ്പറേഷൻ തലത്തിൽ മാത്രം പ്രവർത്തിച്ചിരുന്ന കെ-സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് റിയൽ എസ്റ്റേറ്റ് ഡിവലപ്പർമാരുടെ ആക്ഷേപം. 2025 ജനുവരി ഒന്നുമുതലാണ് കെട്ടിടങ്ങളുടെ നിർമാണാനുമതി ലഭിക്കുന്നത് അടക്കമുള്ള സേവനങ്ങൾ കെ-സ്മാർട്ടിലൂടെ പൂർണമായും ഡിജിറ്റലായത്. പ്ലോട്ടിന്റെയും ഉടമസ്ഥാവകാശത്തിന്റെയും വിശദാംശങ്ങൾ, കെട്ടിടത്തിന്റെ ഡ്രോയിങ്ങുകൾ ഉൾപ്പെടെയുള്ള രേഖകൾ കെ-സ്മാർട്ടിലൂടെ കെട്ടിടനിർമാണ അനുമതിക്കായി അപേക്ഷിക്കുമ്പോൾ സമർപ്പിക്കണം.
നിലവിൽ കെട്ടിടങ്ങളുടെ പ്ലാൻ അപ്‌ലോഡ് ചെയ്യുന്നതുതന്നെ ഭഗീരഥ പ്രയത്നമാണെന്നാണ് ബിൽഡർമാരുടെ പരാതി. ഡിഎക്സ്എഫ് ഫോർമാറ്റിലുള്ള പ്ലാനുകളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. വലിയ കെട്ടിടങ്ങളുടെ പ്ലാനുകൾ അപ്‌ലോഡ് ചെയ്യുമ്പോഴുണ്ടാകുന്ന കാലതാമസവും ഇടയ്ക്കിടക്ക് പ്രൊഫൈലിൽനിന്ന് ലോഗ് ഔട്ടാവുന്നതും പ്രോജക്ടുകളുടെ നിർമാണം ആരംഭിക്കുന്നത് വൈകാൻ കാരണമാകുന്നു. ഇതുവഴി നിർമാണച്ചെലവും ഉയരും. കൂടാതെ, ത്രിതല പഞ്ചായത്തുതലത്തിലെ ഉദ്യോഗസ്ഥർക്ക് കെ-സ്മാർട്ട് വഴി അപേക്ഷ പരിഗണിക്കുന്നതിലും ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിലും സാങ്കേതിക പരിജ്ഞാനമില്ലെന്നും പരാതിയുണ്ട്.
സേവനങ്ങൾ കടലാസ് രഹിതമാക്കാനായി കെ-സ്മാർട്ട് പ്രാവർത്തികമായെങ്കിലും ഉദ്യോഗസ്ഥർ ഇപ്പോഴും പ്ലാനിന്റെ പ്രിന്റ് ഔട്ട് ആവശ്യപ്പെടുന്നതായും കെട്ടിടനിർമാതാക്കൾ പ്രശ്നമായി ഉന്നയിക്കുന്നു. അതേസമയം നിലവിൽ കെ-സ്മാർട്ടിന്റെ പ്രവർത്തനം നിരന്തരമായി വിലയിരുത്തുന്നുണ്ടെന്നും സെർവർ തകരാറുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇൻഫർമേഷൻ കേരള മിഷൻറെ ചീഫ് മിഷൻ ഡയറക്ടർ ഡോ. സന്തോഷ് ബാബു വിശദീകരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033