തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഗ്രൂപ്പുകളാണ് പാര്‍ട്ടിയെ നശിപ്പിച്ചത്. പാര്‍ട്ടി തന്റെ കൈപ്പിടിയില്‍ വരുമെന്ന് ആശങ്കയുള്ളതുകൊണ്ടാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ മാറ്റങ്ങളെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഘടനാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും.
എതിര്‍ക്കുന്നവര്‍ക്ക് തന്നെ മല്‍സരിച്ച് തോല്‍പ്പിച്ചാല്‍ പോരെയെന്ന് കെ.സുധാകരന്‍ പരിഹസിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പൂര്‍ണവിശ്വാസമുണ്ട്. കെ.എസ്.ബ്രിഗേഡ് ആരാധക വൃന്ദമാണെന്നും അത് പിരിച്ചുവിടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്‍ ജോജു മദ്യപിച്ചെന്ന് ആദ്യം പറഞ്ഞത് കോണ്‍ഗ്രസുകാരല്ല, പോലീസുകാരാണ്. എല്‍ഡിഎഫിന് ഭരണമുള്ളപ്പോള്‍ ജോജു മദ്യപിച്ചില്ലെന്ന് വരുത്താന്‍ അനായാസം കഴിയും. പരിശോധനാഫലം ശരിയായാല്‍പ്പോലും മദ്യപാനെപ്പോലെയാണ് ജോജു പെരുമാറിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി.