തിരുവനന്തപുരം: ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസ് ട്രെയിന് തീയിട്ട സംഭവത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ സുധാകരന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി. പ്രതിയെ പിടികൂടാനും ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാനും നടപടിയെടുക്കണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ സുധാകരന്‍ റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് ട്രെയിനില്‍ തീയിട്ട സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേയുടെ അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കും. കര്‍ശന നടപടി ഉണ്ടാകുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. ട്രെയിനില്‍ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.