Wednesday, July 2, 2025 8:33 am

റോഡുകളുടെയും പാലങ്ങളുടെയും പണി പൂര്‍ത്തിയാക്കാതെ അവകാശവാദം ഉന്നയിക്കുന്നെന്ന് കെ സുധാകരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന (PMGSY) പദ്ധതിയില്‍ അനുവദിച്ച പാലങ്ങളില്‍ 73.3% ഉം അനുവദിച്ച റോഡുകളില്‍ 19% ഉം പൂര്‍ത്തിയായിട്ടില്ലെന്ന് ലോക്‌സഭയില്‍ കെ. സുധാകരന്‍ എംപിക്ക് കേന്ദ്രഗ്രാമീണ വികസന സഹമന്ത്രി കമലേഷ് പസ്വാന്‍ മറുപടി നല്കി. ഇതു മറച്ചുവച്ച് സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. കേരളത്തില്‍ പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന പ്രകാരം 5,312.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1,807 റോഡുകളും 15 പാലങ്ങളും അനുവദിച്ചു. ഇതില്‍ 4,304.11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1,575 റോഡുകളും 4 പാലങ്ങളും മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. 969.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 232 റോഡുകളും 11 പാലങ്ങളും ഇപ്പോഴും നിര്‍മ്മാണത്തിലാണ്.

പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും പരസ്പരം പഴിചാരുകയാണ്. ഗ്രാമീണ റോഡ് സംസ്ഥാന വിഷയമാണെന്നും PMGSY എന്നത് കേന്ദ്രസര്‍ക്കാരിന്റെ ഒറ്റത്തവണ പ്രത്യേക ഇടപെടല്‍ മാത്രമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. പണി പൂര്‍ത്തിയാക്കാന്‍ നല്‍കിയിരിക്കുന്ന സമയപരിധി 2025 മാര്‍ച്ച് 31 ആണ്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇവ എങ്ങനെ പൂര്‍ത്തിയാക്കുമെന്നു സുധാകരന്‍ ചോദിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന...

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...

ഇടുക്കി കട്ടപ്പനയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു

0
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക്...

55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ...

0
ന്യൂഡൽഹി : സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട്...